ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ടെസ്റ്റില്‍ ടോസ് ലഭിച്ചിട്ടും ബോളിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പരിഹസിച്ച് ഓസീസ് ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. ആദ്യം ക്രീസിലെത്തി ന്യൂബോള്‍ നേരിടാന്‍ ആഗ്രഹിക്കാത്തതിനാലാണ് രോഹിത് ബോളിംഗ് തിരഞ്ഞെടുത്തതെന്ന് മഗ്രാത്ത് പരിഹസിച്ചു.
രോഹിത് ശര്‍മ ടോസ് ജയിച്ചിട്ടും ബോളിംഗ് തിരഞ്ഞെടുത്തതില്‍ എനിക്കു സര്‍പ്രൈസ് തോന്നിയില്ലെന്നതാണ് സത്യം. അദ്ദേഹം ക്രീസിലെത്തി ന്യൂബോള്‍ നേരിടാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നില്ല. നിങ്ങള്‍ ബോളിംഗ് തിരഞ്ഞെടുക്കുകയും അതു പിഴയ്ക്കുകയും ചെയ്താല്‍ മാധ്യമങ്ങളില്‍ വളരെ മോശമായിട്ടാവും ഇതു വരുന്നത്.
എന്നാല്‍ നിങ്ങള്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയും അതു പ്രതീക്ഷിച്ചതു പോലെ വരാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ ആ തീരുമാനം വളരെ ധീരമാണെന്നു പറയപ്പെടുകയും ചെയ്യും- മഗ്രാത്ത് വ്യക്തമാക്കി.
രോഹിത്തിന് വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്ന് ഇന്ത്യ വിജയുിച്ച് പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായിരുന്നു. പിന്നീട് രണ്ടാം മത്സരത്തില്‍ ടീമിലേക്കു മടങ്ങിയെത്തിയ രോഹിത് ആറാം നമ്പറിലാണ് ഇറങ്ങിയത്. പക്ഷെ ഈ റോളില്‍ അദ്ദേഹം ദയനീയ പരാജയമായി മാറി 3, 6 സ്‌കോറുകള്‍ക്കു പുറത്തായിരുന്നു.