BGT 2024-25 :"അവൻ പരാജയപ്പെടട്ടെ, എന്നിട്ട് മതി ബാക്കി"; സൗരവ് ഗാംഗുലിയുടെ വാക്കുകൾ വൈറൽ

ഇന്ത്യ ഓസ്‌ട്രേലിയ തമ്മിലുള്ള ബോഡർ ഗവാസ്കർ ട്രോഫി ആരംഭിക്കാനിരിക്കെ സർഫ്രാസ് ഖാന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലി. ന്യുസിലാൻഡുമായുള്ള പരമ്പരയിൽ ഇന്ത്യൻ മിഡിൽ ഓർഡർ ബാറ്റ്‌സ്മാനായ സർഫ്രാസിന് വേണ്ട പോലെ തിളങ്ങാൻ സാധിച്ചിരുന്നില്ല.

ന്യുസിലാൻഡിനെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ താരത്തിന് ആ മികവ് ബാക്കിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ നടത്താൻ സാധിക്കാതെ പോവുകയായിരുന്നു. ഇതോടെ താരത്തിനും നേരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നു. ബോർഡർ ഗവാസ്കർ ട്രോഫിയിൽ നിന്നും താരത്തിനെ പുറത്താക്കണം എന്നുള്ള വിമർശനമാണ് ഉയർന്നു വരുന്നത്. സർഫ്രാസ് ഖാനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി ഇപ്പോൾ.

സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ:

“സര്‍ഫറാസിന്റെ പ്രകടനത്തെ കുറിച്ച് അറിയണമെങ്കില്‍ അദ്ദേഹത്തിന് അവസരം നല്‍കണം. അവസരം നല്‍കാതെ ഒരു കളിക്കാരനെ കുറിച്ച് എങ്ങനെയാണ് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയുക? അദ്ദേഹം ആദ്യം പരാജയപ്പെടട്ടെ, എന്നിട്ട് തള്ളിപ്പറയാം. ആഭ്യന്തരക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് അടിച്ചുകൂട്ടിയാണ് സര്‍ഫറാസ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയെടുത്തത്. അത് ആരും അവന് കൊടുത്തതല്ല. അതുകൊണ്ട് അവസരം നല്‍കുന്നതിന് മുന്‍പ് സര്‍ഫറാസിനെ എഴുതിത്തള്ളരുത്.

സൗരവ് ഗാംഗുലി തുടർന്നു:

“സര്‍ഫറാസ് മികച്ച പ്രകടനമാണോ മോശം പ്രകടനമാണോ കാഴ്ചവെക്കുന്നതെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ അവന് ഒരു അവസരം തീര്‍ച്ചയായും നല്‍കണം. അങ്ങനെ ചെയ്യാതെ അവനെ വെറുതെ വിലയിരുത്തരുത്” സൗരവ് ഗാംഗുലി പറഞ്ഞു.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം