BGT 2024-25: 'അശ്വിനിത് അറിയാമായിരുന്നെങ്കില്‍ വിരമിക്കില്ലായിരുന്നു'; ടീം ഇന്ത്യയുടെ 'തലകളെ' കുരിശേല്‍ കേറ്റി ശാസ്ത്രി

2024-25 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റിന് ശേഷം വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച ദിവസമായിരുന്നു. 285 മത്സരങ്ങളില്‍ നിന്ന് 765 വിക്കറ്റുകള്‍ നേടിയ 38-കാരന്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബോളറായി തന്റെ കരിയര്‍ അവസാനിപ്പിച്ചു.

അശ്വിനെക്കുറിച്ചും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള പെട്ടെന്നുള്ള വിരമിക്കല്‍ സംബന്ധിച്ചും ഇപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. ഇതിഹാസ സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടര്‍ക്ക് ടെസ്റ്റില്‍ കളിക്കാനോ ഓസ്ട്രേലിയന്‍ പരമ്പര പൂര്‍ത്തിയാക്കാനോ ഇനിയും കുറച്ച് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് വിദഗ്ധരും പണ്ഡിതന്മാരും ഇപ്പോഴും കരുതുന്നു.

ഇന്ത്യന്‍ മുന്‍ താരവും മുഖ്യ പരിശീലകനുമായ രവി ശാസ്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കുകയും കളിയോട് വിടപറയാനുള്ള അശ്വിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റില്‍ രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

മോശം ഫോം തുടരുന്ന ശുഭ്മാന്‍ ഗില്ലിനായി വാഷിംഗ്ടണ്‍ സുന്ദര്‍ എത്തി. രണ്ടാമത്തെ സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയും ഇടംപിടിച്ചു. ഇത് അശ്വിന്റെ തീരുമാനത്തില്‍ ശാസ്ത്രിയുടെ പുരികം ഉയര്‍ത്തി. ”ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിക്കുമെന്ന് അശ്വിന് അറിയാമായിരുന്നെങ്കില്‍ അദ്ദേഹം വിരമിക്കില്ലായിരുന്നു,” ശാസ്ത്രി പറഞ്ഞു.

Latest Stories

രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാന്‍ ശ്രമം; പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; തുടരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്ന് 29 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് യു പ്രതിഭ എംഎല്‍എ

മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം; കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ശര്‍മിഷ്ഠ മുഖര്‍ജി

ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഊര്‍മിള കോട്ടാരെയുടെ കാറിടിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; താരം പരിക്കുകളോടെ ചികിത്സയില്‍

ആകെ റിലീസ് 199 ചിത്രങ്ങള്‍, വിജയിച്ചത് 26 സിനിമകള്‍ മാത്രം; നഷ്ടം 700 കോടിയോളം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍

വൈറ്റ് ഹൗസിലേക്ക് എത്തും മുമ്പ് 'മഗാ' ക്യാമ്പിലെ ചേരിപ്പോര്; ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഇത്തവണ കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കില്ല; തീരുമാനം മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന്

ആലപ്പുഴയില്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം; ഭാര്യ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി