BGT 2024-25: ഞാനവന്‍റെ ആരാധകന്‍, അവന്‍ ഇന്ത്യയ്‌ക്കൊപ്പം ഇല്ലായിരുന്നെങ്കില്‍ പരമ്പര ഏകപക്ഷീയമാകുമായിരുന്നു: ഗ്ലെന്‍ മഗ്രാത്ത്

മെല്‍ബണിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എംസിജി) നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലെ വിജയത്തിന് ശേഷം ഓസ്ട്രേലിയ നിലവില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 2-1ന് മുന്നിലാണ്. ഓസ്ട്രേലിയന്‍ ടീമിന്റെ ആധിപത്യത്തിന് കീഴില്‍ സന്ദര്‍ശകരായ ഇന്ത്യന്‍ ടീമിന് ആഹ്ലാദിക്കാന്‍ വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യന്‍ ടീമില്‍ പ്രതിഭയോട് കൂറുപുലര്‍ത്തുന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഏക താരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റ് നേടിയ അദ്ദേഹം നിലവില്‍ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്. ഇപ്പോഴിതാ, താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇതിഹാസ ഓസ്ട്രേലിയന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്.

നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ബുംറയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. പരമ്പരയില്‍ താന്‍ ഇതുവരെ നല്‍കിയ മാന്ത്രിക ബോളിംഗ് സ്പെല്ലുകള്‍ ബുംറ അവതരിപ്പിച്ചില്ലായിരുന്നുവെങ്കില്‍ പരമ്പര ഓസ്ട്രേലിയയ്ക്ക് കൂടുതല്‍ അനുകൂലമാകുമായിരുന്നുവെന്ന് മഗ്രാത്ത് പറഞ്ഞു.

അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ വലിയൊരു ഭാഗമാണ്. ഇന്ത്യന്‍ ടീമില്‍ അദ്ദേഹമില്ലാതെ വന്നിരുന്നെങ്കില്‍ പരമ്പര ഏകപക്ഷീയമാകുമായിരുന്നു. അവന്‍ സവിശേഷമായ ജോലിയാണ് ചെയ്യുന്നത്. പൊരുത്തപ്പെടാന്‍ ഒരു വഴി കണ്ടെത്തിയ അതിഭയങ്കരനായ ചെറുപ്പക്കാരന്‍. അവസാനത്തെ ഏതാനും ചുവടുകള്‍ അവന്‍ എങ്ങനെ ബൗളിലേക്ക് കൊണ്ടുവരുന്നു എന്നത് തികച്ചും അവിശ്വസനീയമാണ്. ഞാന്‍ അവന്റെ വലിയ ആരാധകനാണ്- മഗ്രാത്ത് പറഞ്ഞു.

Latest Stories

'കമ്മ്യൂണിസ്റ്റുകാരെ തടവറകാട്ടി പേടിപ്പിക്കാൻ വരേണ്ട '; പെരിയ കൊലക്കേസ് പ്രതികളെ സന്ദർശിച്ച് പി. ജയരാജൻ

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബംഗളുരുവിൽ; 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു

പ്രശാന്ത് കിഷോർ അറസ്റ്റിൽ; ബിപിഎസ്‍സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരാഹാര സമരത്തിനിടെ നടപടി

ഇടുക്കിയിൽ കെഎസ്ആർടിസി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 4 ആയി; സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു

മുഖ്യമന്ത്രിയെ മുസ്‌ലിം ലീഗ് നിശ്ചയിച്ച് നല്‍കാറില്ല; പദവിയേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്; തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷമുണ്ടെന്ന് കോണ്‍ഗ്രസിനെ ഓര്‍മിപ്പിച്ച് എംകെ മുനീര്‍

ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതി; ഒരാൾ അറസ്റ്റിൽ

ഗോൾഡൻ ​ഗ്ലോബിൽ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് നിരാശ; രണ്ട് നോമിനേഷനുകളിലും പുരസ്‌കാരം നഷ്ടമായി

നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്; 'ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു' എന്നൊക്കെയാണ് പറയുന്നത്: ഡിംപിൾ

ഇന്ത്യക്ക് പുതിയ മുറിവ്; സംഭവം ഇങ്ങനെ

ഇപി ജയരാജന്റെ ആത്മകഥാ വിവാദം; ഡിസി ബുക്സിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും