ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് അപായ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ നായകനായ പാറ്റ് കമ്മിൻസ്. ആദ്യ ടെസ്റ്റിൽ ഗംഭീര വിജയം കൈവരിച്ചെങ്കിലും രണ്ടാം ടെസ്റ്റിൽ നാണംകെട്ട പരാജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. അതിലൂടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കുന്നതിലുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്.
എന്നാൽ ഗബ്ബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ ഒരുക്കുന്ന പദ്ധതിയെ കുറിച്ചും, അവരുടെ പ്ലാൻ ബിയെ കുറിച്ചും സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.
പാറ്റ് കമ്മിൻസ് പറയുന്നത് ഇങ്ങനെ:
” രണ്ടാം ടെസ്റ്റിന് സമാനമായി ബൗൺസും ഷോർട്ട് ബോളുകളും ഇന്ത്യൻ താരങ്ങൾ നേരിടേണ്ടി വരും. ഇത്തരം പന്തുകൾ ബാറ്റർമാർക്ക് പ്രതിസന്ധിയാകുന്നെങ്കിൽ തീർച്ചയായും അതാവും ഓസ്ട്രേലിയൻ ടീമിന്റെ പ്ലാൻ എ. ഈ പദ്ധതി അഡലെയ്ഡിൽ വിജയിച്ചു. അതുകൊണ്ട് മൂന്നാം ടെസ്റ്റിലും ഈ പദ്ധതി നടപ്പിലാക്കും. അതുപോലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഒരു പ്ലാൻ ബി ഉണ്ടാകും”
മോശം ഫോമിലുള്ള സ്റ്റീവ് സ്മിത്തിനെ കുറിച്ചും പാറ്റ് കമ്മിൻസ് പറഞ്ഞു:
Read more
” നെറ്റ്സിൽ സ്മിത്ത് മികച്ച പ്രകടനമാണ് നടത്തുന്നത്. തീർച്ചയായും മികച്ച പ്രകടനം ഓസ്ട്രേലിയൻ മുൻ നായകനിൽ നിന്ന് ഉണ്ടാകും” പാറ്റ് കമ്മിൻസ് പറഞ്ഞു.