ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയയാണ്. രണ്ടാം ടെസ്റ്റിൽ 445 സ്കോർ മറികടന്ന് ലീഡ് ഉയർത്താൻ ഇറങ്ങിയ ഇന്ത്യയെ 259 ന് 9 വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിൽ എത്തിക്കാൻ കങ്കാരു പടയ്ക്ക് സാധിച്ചു. ഇന്ത്യക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ച താരങ്ങളാണ് കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവർ. മൂന്നാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വാലറ്റത്തെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. പത്താം വിക്കറ്റില്‍ ആകാശ്ദീപും ബുംറയും ചേര്‍ന്ന് നേടിയ 39 റണ്‍സാണ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ സഹായിച്ചത്.
മൂന്നാം ദിനത്തിലെ അവസാന ഓവറിൽ പാറ്റ് കമ്മിൻസിനെതിരെ ആകാശ് ദീപ് വെടിക്കെട്ട് ബാറ്റിംഗ് ആണ് നടത്തിയത്. കമ്മിൻസ്റ്റിന്റെ അവസാന പന്ത് ആകാശ് സിക്സ് അടിച്ചാണ് നിർത്തിയത്. ആ ഷോട്ട് കണ്ട ഞെട്ടലിൽ നിൽക്കുന്ന വിരാട് കൊഹ്ലിയുടെയും രോഹിത് ശർമ്മയുടെയും വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് പ്രവേശിക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങൾ എല്ലാം തന്നെ വിജയിക്കണം. എന്നാൽ ഗാബ്ബയിലെ ടെസ്റ്റ് സമനിലയിൽ കലാശിക്കാനാണ് സാധ്യത.