BGT 2024: അവന്മാർക്ക് ഞങ്ങളെ പേടിയാണോ? ഫോളോ ഓൺ ഒഴിവായ ഇന്ത്യയുടെ ആഘോഷം കണ്ട് എനിക്ക് ചിരിയാണ് വന്നത്"; ഓസ്‌ട്രേലിയൻ നായകന്റെ വാക്കുകൾ വൈറൽ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയയാണ്. രണ്ടാം ടെസ്റ്റിൽ 445 സ്കോർ മറികടന്ന് ലീഡ് ഉയർത്താൻ ഇറങ്ങിയ ഇന്ത്യയെ 260 ന് ഓൾ ഔട്ട് ആക്കാൻ കങ്കാരു പടയ്ക്ക് സാധിച്ചു. ഇന്ത്യക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ച താരങ്ങളാണ് കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവർ. മൂന്നാം ടെസ്റ്റ് മത്സരം സമനിലയിൽ കലാശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഫോളോ ഓൺ ഭീഷണി ഒഴിയായത് ഇന്ത്യയെ സംബന്ധിച്ച് ഗുണകരമായ കാര്യമാണ്.ക്രിക്കറ്റിലെ ഫോളോ-ഓൺ എന്നത് കാര്യമായ ലീഡുള്ള ടീമിനെ ആദ്യ ഇന്നിംഗ്സിന് ശേഷം ഉടൻ തന്നെ ബാറ്റ് ചെയ്യാൻ എതിരാളികളെ നിർബന്ധിക്കാൻ അനുവദിക്കുന്ന തന്ത്രമാണ്. ഒരു ഫോളോ-ഓൺ നടപ്പിലാക്കാൻ, മുൻനിര ടീമിന് മിനിമം ലീഡ് ഉണ്ടായിരിക്കണം. ടെസ്റ്റിൽ ഈ ലീഡ് 200 റൺസാണ്.

അപകട നില തരണം ചെയ്ത ഇന്ത്യയുടെ ആഘോഷം കണ്ട് പല ഓസ്‌ട്രേലിയൻ താരങ്ങളും ചിരിക്കുകയായിരുന്നു. നാലാം ദിനം അവസാനിച്ചപ്പോൾ മാധ്യമ പ്രവർത്തകർ പാറ്റ് കമ്മിൻസിനോട് ഈ സംഭവത്തെ കുറിച്ച് ചോദിച്ചിരുന്നു.

പാറ്റ് കമ്മിൻസ് പറയുന്നത് ഇങ്ങനെ:

” മഴ ഇല്ലായിരുന്നെങ്കിൽ ഈ പരമ്പര ഞങ്ങൾ കൊണ്ട് പോയേനെ. അർഹിച്ച ഒരു വിജയമാണ് ഞങ്ങൾക്ക് നഷ്ടമായത്. പക്ഷെ അതിനേക്കാൾ സന്തോഷം ഞങ്ങൾക്ക് അവരുടെ ആഘോഷം കണ്ടപ്പോഴായിരുന്നു. ഫോളോ ഓൺ ഒഴിവായതിനാണ് അവർ ഇത്രയും ആഘോഷിച്ചത്” പാറ്റ് കമ്മിൻസ് പറഞ്ഞു.

Latest Stories

'അനുജ' നേടുമോ ഓസ്‌കര്‍? പ്രതീക്ഷ കൈവിടാതെ ഇന്ത്യ; ഗുനീത് മോങ്ക ചിത്രം ചുരുക്കപ്പട്ടികയില്‍

BGT 2024-25: ഇന്ത്യന്‍ ടീമില്‍നിന്ന് ഇനിയും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ?; ആരാധകര്‍ കാത്തിരുന്ന ഉത്തരവുമായി രോഹിത്

എയർ ലിഫ്റ്റിംഗിന് പണം ചോദിച്ചുള്ള കേന്ദ്ര നീക്കം; വിമർശിച്ച് ഹൈക്കോടതി, കൃത്യമായ മറുപടി നൽകാൻ നിർദേശം

വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ പ്രമോട്ടറെ പിരിച്ച് വിട്ടു, പ്രതിഷേധം

'അമ്മ' തകര്‍ത്തത് ഇടവേള ബാബു, പണം വാങ്ങി ബിസിനസുകാരെ അംഗങ്ങളാക്കി.. അതിജീവിതയെ മരിച്ചു പോയവരോട് ഉപമിച്ചു: ആലപ്പി അഷ്‌റഫ്

മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ബിജെപിയിലേക്ക്

ബുംറ 21 വിക്കറ്റ് രോഹിത് 19 റൺസ്, ഉപനായകനോട് മത്സരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ; വിമർശനം ശക്തം

BGT 2024: പെർത്തിലെ അവൻ തീരുമാനിച്ചത് ആയിരുന്നു, പക്ഷെ ഞങ്ങൾ...; അശ്വിനെക്കുറിച്ച് രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ ; ഒപ്പം മറ്റൊരു പ്രധാന വെളിപ്പെടുത്തലും

BGT 2024: ഓസ്‌ട്രേലിയയെ വിറപ്പിച്ച് ഇന്ത്യ, ഒടുവിൽ ജയിച്ച് മഴ ;ഇനി എല്ലാ കണ്ണുകളും മെൽബണിലേക്ക്

അശ്വമേധം അവസാനിച്ചു, അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി രവിചന്ദ്രൻ അശ്വിൻ; ആരാധകർക്ക് ഷോക്ക്