BGT 2024: ഓസ്‌ട്രേലിയ കാണിക്കുന്നത് മണ്ടത്തരം, അവന്മാർക്ക് ബോധമില്ലേ"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

ഇപ്പോൾ നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇരു ടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ലോക ക്രിക്കറ്റ് ആരാധകർ സാക്ഷിയാകുന്നത്. ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ തകർപ്പൻ ജയം വിജയിച്ച ഇന്ത്യക്ക് ടൂർണമെന്റിൽ ഉടനീളം ആ ഫോം തുടരാൻ സാധിച്ചില്ല. രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഓസ്‌ട്രേലിയ നേടിയത്. ഗാബ്ബയിൽ നടന്ന മൂന്നാം ടെസ്റ്റ് മഴ കാരണം സമനിലയിൽ കലാശിച്ചത് കൊണ്ട് ടൂർണമെന്റ് 1-1 എന്ന നിലയിലാണ്.

എന്നാൽ ഇപ്പോൾ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നാലാം ടെസ്റ്റിന് 6 ദിവസം മുൻപ് തന്നെ ഓസ്‌ട്രേലിയ അവരുടെ പ്ലെയിങ് ഇലവൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നാം ടെസ്റ്റിലും ഇതേ രീതിയിലൂടെ തന്നെയായിരുന്നു കങ്കാരു പട ടീമിനെ പ്രഖ്യാപിച്ചത്.

ഇത്തവണ അടിമുടി മാറ്റമായിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. എന്നാൽ നിലവിലെ ടീമിൽ താൻ തൃപ്തനല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കിൾ ക്ലാർക്ക്. ഓപ്പണിങ് സ്ഥാനത്തുള്ള നാഥൻ മാക്‌സ്വെനിയെ എന്ത് കൊണ്ടാണ് പുറത്തിരുത്തുന്നത്. അദ്ദേഹത്തിന്റെ സ്ഥാനം ടീമിന് വളരെ നിർണായകമാണ്. ഈ തീരുമാനത്തോട് യോജിക്കാൻ എനിക്ക് സാധിക്കില്ല. ടീം മാനേജ്മെന്റിന് ബോധം ഇല്ലേ” മൈക്കിൾ ക്ലാർക്ക് പറഞ്ഞു.

ഓസ്‌ട്രേലിയൻ പ്ലെയിങ് ഇലവൻ: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്കോട് ബോളാണ്ട്, അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോൺ, മിച്ചല്‍ മാർഷ്, ജേ റിച്ചാർഡ്സൺ, മിച്ചല്‍ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.

Latest Stories

സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആശാ പ്രവര്‍ത്തകര്‍

കാസ ക്രിസ്ത്യാനികള്‍ക്കിടയിലുള്ള വര്‍ഗീയ പ്രസ്ഥാനം; ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് എംവി ഗോവിന്ദന്‍

കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയ്ക്ക് മര്‍ദ്ദനം; മര്‍ദ്ദിച്ചത് എറണാകുളം കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലെന്ന് പരാതി

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; ആക്രമണം കവര്‍ച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ

കുട്ടനാട്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു

കോട്ടയം സിപിഎം ജില്ല സെക്രട്ടറിയായി ടിആര്‍ രഘുനാഥ്

ചെന്നൈയിലെ യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും; എഐസിസി അനുമതി ലഭിക്കാതെ രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ആക്രമണം; രൂപക്കൂട് തകര്‍ത്ത യുവാവിനെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍

'എല്ലുകൾ ഒടിഞ്ഞേക്കാം, ബേബി ഫീറ്റ് എന്ന അവസ്ഥ...'; ഭൂമിയിലെത്തുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് എന്തെല്ലാം?