BGT 2024: പറ്റില്ലേൽ കളഞ്ഞിട്ട് പോണം; റിഷഭ് പന്ത് ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന ഇന്ത്യൻ താരം എന്ന് ആരാധകർ; വിമർശനം ശക്തം

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ആദ്യ ഇന്നിങ്സിൽ 474 എന്ന കൂറ്റൻ സ്കോർ ആണ് ഓസ്‌ട്രേലിയ ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് കങ്കാരു പടയുടെ അതേ മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. ഏറ്റവും കൂടുതൽ വിമര്ശാനങ്ങൾ കേൾക്കുന്ന താരങ്ങളാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും, വിക്കറ്റ് കീപ്പർ റിഷഭ് പന്തും. ഇരുവരും നാളുകൾ ഏറെയായി മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്.

മൂന്നാം ദിനമായ ഇന്ന് വിക്കറ്റ് കീപ്പർ റിഷഭ് പന്തും, രവീന്ദ്ര ജഡേജയുമാണ് തുടർന്നത്. എന്നാൽ കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ ഇരുവർക്കും സാധിച്ചില്ല. 51 പന്തിൽ 17 റൺസുമായി രവീന്ദ്ര ജഡേജയും, 37 പന്തിൽ 28 റൺസുമായി റിഷഭ് പന്തും നിറം മങ്ങി. റിഷഭ് എന്തിനാണ് ടീമിൽ കളിക്കുന്നത് എന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന ചോദ്യം. താരത്തിന്റെ സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

നിലവിൽ ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കി. പക്ഷെ 180 റൺസിന്‌ പുറകിൽ ആണ് ഇന്ത്യ നിൽക്കുന്നത്. ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരവും, സിഡ്‌നിയിൽ നടക്കാൻ പോകുന്ന അവസാന ടെസ്റ്റ് മത്സരവും ഇന്ത്യ വിജയിച്ചില്ലെങ്കിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം അസാധ്യമാകും.

Latest Stories

'അദ്ദേഹം ഒരിക്കല്‍ കരയുന്നത് ഞാന്‍ കണ്ടു, അത് എന്നില്‍ മാറ്റമുണ്ടാക്കി'; സെഞ്ച്വറിയില്‍ വികാരാധീനനായി നിതീഷ് കുമാര്‍ റെഡ്ഡി

എംഎല്‍എ ലൈവില്‍ പറഞ്ഞതെല്ലാം കള്ളം; കഞ്ചാവ് കേസില്‍ യു പ്രതിഭയുടെ മകന്‍ പ്രതി; എഫ്‌ഐആര്‍ പുറത്തുവിട്ട് എക്‌സൈസ്

'പൈസ തന്നിട്ട് ഡേറ്റ് ബുക്ക് ചെയ്യും, അത്ര മാത്രം'; താനൊരു കുട്ടിയാണെന്നൊന്നും ആരും ചിന്തിക്കാറില്ലായിരുന്നു: ശോഭന

നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കൃത്യമായ തെളിവില്ലാതെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുക സാധ്യമല്ല; ഇതേ ഇവിഎം ഉപയോഗിച്ച് നാലുതവണ ഞാന്‍ വിജയിച്ചത്; ഇന്ത്യാ മുന്നണിയെ തള്ളി സുപ്രിയ സുലെയും

BGT 2024-25: 'അവനോട് ഇത് വേണ്ടിയിരുന്നില്ല'; രോഹിത് സ്വന്തം നില മറക്കരുതെന്ന് ഓസീസ് താരം

യാത്രയയക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല, ആരിഫ് മുഹമ്മദ് ഖാൻ മടങ്ങി; ചർച്ചയായി ജസ്റ്റിസ് പി സദാശിവത്തിന്റെ യാത്രയയപ്പ്

അഞ്ഞൂറിലേറെ പെണ്‍കുട്ടികള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു നായിക; ഒലീവിയ ഹസിയുടെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമായിരുന്നു റോമിയോ ആൻഡ് ജൂലിയറ്റ്

ക്യാച്ച് ഡ്രോപ്പും ക്യാപ്റ്റൻസി മണ്ടത്തരങ്ങളും, മേധാവിത്വം കളഞ്ഞുകുളിച്ച് ഇന്ത്യ; മെൽബണിൽ ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ്

അയാള്‍ ചരിത്രം കുറിക്കുകയല്ല, ചരിത്രം അയാളുടെ ഭാഗമാവുകയാണ്; 90 കളില്‍ സച്ചിന്‍ എങ്ങനെ ആണോ അതുപോലെയാണ് ഇന്ന് ബുംമ്ര!