ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് പരമ്പരയിൽ മഴ കാരണം മത്സരം താൽകാലികമായി നിർത്തി വെച്ചു. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയച്ചു. 13 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റുകൾ നഷ്ടമാകാതെ 28 റൺസ് എന്ന നിലയിലാണ് നിൽക്കുന്നത്.
ഓസ്‌ട്രേലിയക്ക് വേണ്ടി ഉസ്മാൻ കാവാജ 47 പന്തുകളിൽ 19 റൺസുമായും, നഥാൻ മക്കസ്വീനി 33 പന്തുകളിൽ 4 റൺസുമായിട്ടാണ് നിൽക്കുന്നത്. സ്ഥിരതയാർന്ന പ്രകടനമാണ് ഇരു ബാറ്റ്‌സ്മാന്മാരും കാഴ്ച വെക്കുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി പേസ് ബോളർ ജോഷ് ഹേസൽവുഡ് തിരികെ എത്തിയത് സന്തോഷകരമായ വാർത്തയാണ്.
ഇന്ത്യക്ക് രണ്ട് മാറ്റങ്ങളാണ് ഇത്തവണ ഉള്ളത്. സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജ തിരികെ എത്തിയിട്ടുണ്ട്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും താരം പുറത്തിരിക്കുകയായിരുന്നു. കൂടാതെ ഹർഷിത്ത് റാണയ്ക്ക് പകരം പേസ് ബോളർ ആകാശ് ദീപിനും അവസരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്ലെയിങ് ഇലവൻ;
കെ എൽ രാഹുൽ, യശസ്‌വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, റിഷഭ് പന്ത്, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്‌ഡി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് സിംഗ്.