ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസിന് പുറത്തായപ്പോൾ മറുപടിയിൽ ഓസ്‌ട്രേലിയ 67 ന് 7 എന്ന നിലയിൽ പതറുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കം തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു.
കെ എൽ രാഹുൽ (74 പന്തിൽ 26 റൺസ്), ഹർഷിത്ത് റാണ (59 പന്തിൽ 41 റൺസും), റിഷബ് പന്ത് (78 പന്തിൽ 37 റൺസ്) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ഓസ്‌ട്രേലയ്ക്ക് വേണ്ടി ജോഷ് ഹേസൽവുഡ് നാല് വിക്കറ്റുകളും, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ബുംറ തകർപ്പൻ തന്ത്രങ്ങൾ സജ്ജമാക്കിയിരുന്നു. അതിലൂടെ തുടക്കം മുതൽ ഓസ്‌ട്രേലിയൻ ബാറ്റർമാർ വീണു. ബുംറ തുടക്കം മുതൽ ആധിപത്യം തുടർന്നപ്പോൾ ഇന്ത്യ ആശിച്ച തുടക്കമാണ് കിട്ടിയത്. ജസ്പ്രീത് ബുംറ 4 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 2 വിക്കറ്റുകൾ ഹർഷിത്ത് റാണ ഒരു വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.