BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 150 റൺസിന് പുറത്തായപ്പോൾ മറുപടിയിൽ ഓസ്‌ട്രേലിയ 67 ന് 7 എന്ന നിലയിൽ പതറുകയാണ്.  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കം തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു.

കെ എൽ രാഹുൽ (74 പന്തിൽ 26 റൺസ്), ഹർഷിത്ത് റാണ (59 പന്തിൽ 41 റൺസും), റിഷബ് പന്ത് (78 പന്തിൽ 37 റൺസ്) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ഓസ്‌ട്രേലയ്ക്ക് വേണ്ടി ജോഷ് ഹേസൽവുഡ് നാല് വിക്കറ്റുകളും, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ബുംറ തകർപ്പൻ തന്ത്രങ്ങൾ സജ്ജമാക്കിയിരുന്നു. അതിലൂടെ തുടക്കം മുതൽ ഓസ്‌ട്രേലിയൻ ബാറ്റർമാർ വീണു. ബുംറ തുടക്കം മുതൽ ആധിപത്യം തുടർന്നപ്പോൾ ഇന്ത്യ ആശിച്ച തുടക്കമാണ് കിട്ടിയത്. ജസ്പ്രീത് ബുംറ 4 വിക്കറ്റുകളും, മുഹമ്മദ് സിറാജ് 2 വിക്കറ്റുകൾ ഹർഷിത്ത് റാണ ഒരു വിക്കറ്റ് വീതവും വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ