BGT 2024: ഇന്ത്യൻ ബോളർമാർ പണി തുടങ്ങി; ഓസ്‌ട്രേലിയ അപകടത്തിൽ; തിരിച്ച് വരവ് ഗംഭീരമെന്നു ആരാധകർ

ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിലെ അവസാന ദിനമായ ഇന്ന് ഓസ്‌ട്രേലയ്ക്ക് ഗംഭീര തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 40 റൺസ് അടിച്ചെടുക്കുന്നതിന് മുൻപ് തന്നെ അവരുടെ പ്രധാന അഞ്ച് വിക്കറ്റുകളും ഇന്ത്യ നേടി കഴിഞ്ഞു. തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ പേസ് ബോളേഴ്‌സ് ആയ ജസ്പ്രീത് ബുംറ, ആകാശ് ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവർ കാഴ്‌ച വെക്കുന്നത്.

ഉസ്മാൻ ഖവാജ, മർനാസ് ലബുഷഗ്നെ എന്നിവരെ ജസ്പ്രീത് ബുംറ പുറത്താക്കി. ഓപ്പണർ നാഥൻ മ്കസ്വീനി, മിച്ചൽ മാർഷ് എന്നിവരെ ആകാശ് ദീപും പുറത്താക്കി. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത് മുഹമ്മദ് സിറാജ് ആണ്.

ഗംഭീരമായ തിരിച്ച് വരവാണ് ഇന്ത്യ ഇപ്പോൾ നടത്തിയിരിക്കുന്നത്. നിലവിൽ ലീഡ് സ്കോർ 200 മുകളിൽ ഉണ്ടെങ്കിലും 300 റൺസിനുള്ളിൽ ഓസ്‌ട്രേലിയൻ വിക്കറ്റുകൾ വീഴ്ത്തിയാൽ ഇന്ത്യക്ക് വിജയ സാധ്യത കൂടും.

മഴ കാരണം മത്സരം നിർത്തി വെച്ചാൽ മത്സരം സമനിലയിൽ കലാശിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കണമെങ്കിൽ ഈ മത്സരം സമനിലയിൽ ആയാലും അതിനെ ബാധിക്കില്ല, പകരം അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യക്ക് വിജയം നിർണായകമാണ്.

Latest Stories

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

'സിനിമ പരാജയപ്പെട്ടാൽ കുറ്റം മുഴുവൻ നടന്റെ തോളിൽ'; പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് വലിയ വെല്ലുവിളി: മോഹൻലാൽ

അശ്വിൻ വിരമിച്ചത് അവന്റെ തീരുമാനം, പക്ഷെ അദ്ദേഹം ഇന്ത്യയെ ചതിച്ചു; വമ്പൻ വെളിപ്പെടുത്തലുമായി സുനിൽ ഗവാസ്‌ക്കർ

BGT 2024: "മുഹമ്മദ് ഷമിയുടെ കാര്യത്തിൽ ഞാൻ റിസ്ക് എടുക്കില്ല"; രോഹിത് ശർമ്മയുടെ വാക്കുകൾ ഇങ്ങനെ

എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

"എന്റെ കൂടെ 14 വർഷം നീ ഉണ്ടായിരുന്നു, ഇനി നീ ഇല്ല എന്ന കാര്യം എനിക്ക് സഹിക്കാനാവുന്നില്ല"; വികാരാധീനനായി വിരാട് കോഹ്ലി

BGT 2024-25: 'ഇനിയും സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ അവന്‍ വിരമിക്കും'; ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഗവാസ്‌കര്‍

സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കില്ല; പ്രഥമ പരിഗണന ഇസ്രയേലിന്റെ സുരക്ഷ; രാജ്യത്ത് കടന്നുകയറി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം

ഓസ്‌കര്‍ കൈവിട്ടു; 'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്

ആയുഷ് മേഖലയില്‍ 14.05 കോടി രൂപയുടെ വികസനം; 4 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ വിവിധ പദ്ധതികള്‍; ആയുര്‍വേദ ആശുപത്രികള്‍ അടിമുടി മാറും