ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങൾ വളരെ നിർണായകമായി തീർന്നിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ അതേ പ്രകടനം രണ്ടാം ടെസ്റ്റിൽ കാഴ്ച്ച വെക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. 10 വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്.
ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റ് ഫ്ലോപ്പായതാണ് ടെസ്റ്റ് തോൽക്കാൻ കാരണമായത്. യുവ താരം നിതീഷ് കുമാർ ഒഴിച്ച് ബാക്കി എല്ലാവരും മോശമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കാഴ്ച വെക്കുന്നത്. അതിൽ താരത്തിന് നേരെ വരുന്ന വിമർശനങ്ങൾ വളരെ വലുതാണ്. രോഹിതിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ.
സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:
” എല്ലാവരുടെയും വിചാരം അദ്ദേഹം ഒരിക്കൽ പോലും പ്രെഷർ അനുഭവിക്കാത്ത പോലെ ആണല്ലോ. എല്ലാവർക്കും അറിയാം അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും. അത് രോഹിത് തെളിയിച്ചിട്ടുമുണ്ട്. നമുക്ക് എല്ലാവർക്കും അദ്ദേഹത്തിന്റെ കാര്യത്തിലുള്ള ചെറിയ വിഷമം എന്തെന്നാൽ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് റൺസ് നേടാൻ ആയില്ല എന്നതാണ്. പക്ഷെ രോഹിതിന് തിരിച്ച് വരവ് ഗംഭീരമാക്കാൻ അറിയാം”
സുനിൽ ഗവാസ്കർ തുടർന്നു:
” രോഹിത് ഓപണിംഗിൽ ഇറങ്ങിയാലോ മിഡിൽ ഓർഡറിൽ ഇറങ്ങിയാലോ പിച്ച് ഒരു പ്രശ്നമല്ല. നാല് അല്ലെങ്കിൽ അഞ്ച് വർഷം മുൻപായി അദ്ദേഹമാണ് ടീമിൽ ഓപണിംഗിൽ ഇറങ്ങിയിരുന്നത്. പെർത്തിലെ ഡബിൾ സെഞ്ച്വറി കൂട്ടുകെട്ട് നേടിയ കെ എൽ രാഹുലിന്റെയും യശസ്‌വി ജയ്‌സ്വാളിന്റെയും ഓപ്പണിങ് പാർട്ണർഷിപ്പ് തകരാൻ അദ്ദേഹം അനുവദിക്കില്ല” രവി ശാസ്ത്രി പറഞ്ഞു.