ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിലും ബാറ്റിംഗിൽ ഫ്ലോപ്പ് ആയി മാറിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മിഡിൽ ഓർഡറിൽ ഇറങ്ങിയപ്പോഴും, ഓപണിംഗിൽ ഇറങ്ങിയപ്പോഴും ടീമിന് വേണ്ടി കാര്യമായ ഇമ്പാക്ട് ഉണ്ടാകാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇതോടെ താരത്തിന്റെ ടെസ്റ്റ് കരിയറിന്റെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ സിലക്ടർ അജിത് അഗാർക്കർ മെൽബണിൽ എത്തിയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് പ്രവേശിക്കാൻ സാധിച്ചില്ലെങ്കിൽ രോഹിത് ടെസ്റ്റിൽ നിന്ന് വിരമിക്കാൻ നിർബന്ധിതനായേക്കും. നാലാം ടെസ്റ്റ് മത്സരത്തിന് ശേഷം രോഹിത് അജിത് അഗാർക്കറുമായി സംസാരിക്കുമെന്ന് പിടിഎ റിപ്പോട്ടിൽ സൂചിപ്പിക്കുന്നു.
ബാറ്റിംഗിൽ മാത്രമല്ല ക്യാപ്റ്റൻസിയിലും അദ്ദേഹം ഫ്ലോപ്പായിരുന്നു. ഫോം ഔട്ട് ആയി നിൽക്കുന്ന താരങ്ങളെ തകർപ്പൻ ഫോമിലാകുന്ന ക്യാപ്റ്റൻസി പദ്ധതികളാണ് രോഹിത് സജ്ജമാക്കിയത്. 24 ഓവറുകൾ എറിഞ്ഞ മുഹമദ് സിറാജ് ഒരു വിക്കറ്റ് പോലും നേടാതെ 122 റൺസ് ആണ് വഴങ്ങിയത്. നാളുകൾ ഏറെയായി സിറാജിന് കാര്യമായ ഇമ്പാക്ട് ടീമിൽ ഉണ്ടാകാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ സ്‌ക്വാഡിൽ സിറാജിന് പകരം മികച്ച പ്രകടനം നടത്താൻ കെല്പുള്ള താരങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് സിറാജിനെ രോഹിത് തിരഞ്ഞെടുത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
നിലവിൽ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ് പോകുന്നത്. മൂന്നാം ദിനം ഇന്ത്യ ലഞ്ചിന് മുന്നേ 244 /7 എന്ന നിലയിലാണ് നിൽക്കുന്നത്. സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ച് ക്രീസിൽ നിൽക്കുന്നത് നിതീഷ് കുമാർ റെഡ്‌ഡി (40) വാഷിംഗ്‌ടൺ സുന്ദർ (5) എന്നിവരാണ്.