BGT 2024: ഇന്ത്യൻ ടീമിലേക്ക് സച്ചിൻ വരണം, എങ്കിൽ ഹാട്രിക്ക് ഉറപ്പ്: ഡബ്ല്യുവി രാമൻ

വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ ബാറ്റിംഗ് കൺസൾട്ടൻ്റായി നിയമിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡബ്ല്യുവി രാമൻ നിർദ്ദേശിച്ചു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പര നവംബർ 22ന് പെർത്തിൽ ആരംഭിക്കും.

അടുത്തിടെ നടന്ന ന്യൂസിലൻഡ് പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷമാണ് രോഹിത് ശർമ്മയുടെ ടീം ഓസ്‌ട്രേലിയൻ പരമ്പരക്ക് ഇറങ്ങുന്നത്. ഇന്ത്യ കിവീസിനോട് 0-3 വൈറ്റ്വാഷ് ആകുക ആയിരുന്നു. തൊട്ടുപിന്നാലെ ഒരു ദശാബ്ദത്തിലധികമായി അവരുടെ ആദ്യ ഹോം ടെസ്റ്റ് പരമ്പര കീഴടങ്ങുകയും ചെയ്തു. ഇങ്ങനെ വലിയ അപമാനത്തിലൂടെയാണ് ഇപ്പോൾ ടീം കടന്നുപോകുന്നത്.

പരമ്പരയിലെ അവരുടെ ബാറ്റിംഗ് കനത്ത വിമർശനത്തിന് വിധേയമായി, ആറ് ഇന്നിംഗ്സുകളിൽ അഞ്ചിലും 300 ൽ താഴെ സ്കോർ ആണ് ടീം രേഖപ്പെടുത്തി. ഓപ്പണിംഗ് ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ തങ്ങളുടെ ഹോം ഗ്രൗണ്ടിലെ ഏറ്റവും കുറഞ്ഞ സ്‌കോറും – 46 ഓൾ ഔട്ട് – രേഖപ്പെടുത്തി.

ഓസ്‌ട്രേലിയൻ സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യൻ ബാറ്റർമാരെ സഹായിക്കാൻ സച്ചിൻ്റെ സേവനങ്ങൾക്ക് കഴിയുമെന്ന് തൻ്റെ എക്‌സ് ഹാൻഡിൽ എടുത്ത് രാമൻ അഭിപ്രായപ്പെട്ടു.

“BGT2025-നുള്ള തയ്യാറെടുപ്പിൽ ബാറ്റിംഗ് കൺസൾട്ടൻ്റായി സച്ചിൻ്റെ സേവനം ഉണ്ടെങ്കിൽ ടീം ഇന്ത്യയ്ക്ക് പ്രയോജനം ലഭിക്കുമെന്ന് ഞാൻ കരുതുന്നു. ആദ്യ ടെസ്റ്റിന് ശേഷം സച്ചിനെ ബാറ്റിംഗ് കൺസൾട്ടൻ്റായി ആയി വരണം. അപ്പോൾ ടീമിന് അത് ഗുണം ചെയ്യും.”

മറ്റൊരു മുൻ മുംബൈ ബാറ്ററും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസവുമായ സുനിൽ ഗവാസ്‌കർ 2004-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പരയിൽ ടീമിൻ്റെ ഉപദേശകനായി സേവനമനുഷ്ഠിച്ചു. അതേസമയം, ബാറ്റിംഗ് കോച്ചിൻ്റെ റോൾ നിർവഹിക്കുന്ന അഭിഷേക് നായർ, റയാൻ ടെൻ ദോസ്‌ചേറ്റ് തുടങ്ങിയവരുടെ പ്രവർത്തനങ്ങൾക്ക് എതിരെ ആളുകൾ ഇപ്പോൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

Latest Stories

ബോർഡർ ഗവാസ്‌ക്കർ തുടങ്ങി ഒപ്പം ചതിയും വഞ്ചനയും, രാഹുലിന്റെ പുറത്താക്കലിന് പിന്നാലെ വിവാദം, ഏറ്റെടുത്ത് ക്രിക്കറ്റ് വിദഗ്ധർ

എല്ലാം രഹസ്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്.. പക്ഷെ; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍

'വയനാട്ടിലെ ഹർത്താൽ നിരുത്തരവാദപരമായ സമീപനം'; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി