ബോർഡർ ഗവാക്സർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിലെ ഒന്നാം ദിനം മഴ കാരണം നിർത്തലാക്കി. ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിഗിന് അയച്ചു. മത്സരം 13 ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 28 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ നിൽക്കുന്നത്.
എന്നാൽ മത്സരത്തിൽ നാടകീയമായ സംഭവ വികാസങ്ങൾക്കാണ് ആരാധകർ ഇപ്പോൾ സാക്ഷിയാകുന്നത്. ബോളർ മുഹമ്മദ് സിറാജ് പന്തെറിയാൻ വന്നപ്പോൾ ഓസ്‌ട്രേലിയൻ കാണികൾ അദ്ദേഹത്തെ കൂവുകയായിരുന്നു. രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ്, മുഹമ്മദ് സിറാജ് എന്നിവർ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. അതിലൂടെ സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും, ഹെഡിന് മാച്ച് വാർണിംഗും ഐസിസി നൽകിയിരുന്നു.
എന്നാൽ ഇന്നത്തെ മത്സരത്തിൽ കാണികൾ വളരെ മോശമായിട്ടാണ് സിറാജിനോട് പെരുമാറിയത്. രണ്ടാം ടെസ്റ്റിൽ നടന്ന ബാക്കിയാണോ ഗബ്ബയിലും നടക്കുന്നത് എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
Read more
ഇനിയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായതാണ്. ബാക്കിയുള്ള മൂന്നു ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചില്ലെങ്കിൽ ടെസ്റ്റ് ലോകകപ്പ് ഫൈനലിലേക്ക് പ്രവേശിക്കാൻ ടീമിന് സാധിക്കില്ല.