BGT 2024: ആ ബോളർമാരെ എടുത്ത് കിണറ്റിൽ ഇടണം; ആർക്ക് വേണ്ടിയാണ് ഇവർ കളിക്കുന്നതെന്ന് ആരാധകർ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാക്സർ ട്രോഫിയിൽ സമ്പൂർണ അധിപത്യവുമായി ഓസ്‌ട്രേലിയ. ഗാബ്ബയിലെ പച്ചപ്പ് നിറഞ്ഞ പിച്ചിലും ഓസ്‌ട്രേലിയൻ ബാറ്റർമാർ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ ഒഴിച്ച് ബാക്കിയുള്ളവർ മോശമായ പ്രകടനമാണ് നടത്തിയത്. രണ്ടാം ദിനം അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയ 405/7 എന്ന നിലയിലാണ് നിൽക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ബോളിങ് യൂണിറ്റ് സമ്പൂർണ പരാജയമായിരുന്നു. പരമ്പരയിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെക്കുന്ന താരം ജസ്പ്രീത് ബുംറ മാത്രമാണ്. ബാക്കിയുള്ള പേസ് ബോളർമാർക്കോ സ്പിൻ ബോളേഴ്സിനൊ യാതൊരു വിധത്തിലുള്ള ഇമ്പാക്റ്റും ടീമിനായി ഉണ്ടാക്കാൻ സാധിക്കുന്നില്ല.

അവസാനം കളിച്ച മൂന്നു ടെസ്റ്റ് പരമ്പരകളിൽ 79 ഓവറുകളിലായി ജസ്പ്രീത് ബുംറ നേടിയത് 12.17 ശരാശരിയിൽ 17 വിക്കറ്റുകളാണ്‌. എന്നാൽ ബാക്കി വരുന്ന ഇന്ത്യൻ ബോളർമാരാകട്ടെ 222.5 ഓവറുകളിൽ 42.85 ശരാശരിയിൽ 20 വിക്കറ്റുകൾ മാത്രമേ നേടിയിട്ടുള്ളു. ഇത് തീർത്തും നാണംകെട്ട സ്റ്റാറ്റിസ്റ്റിക്‌സ് ആണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

നിലവിലെ സാഹചര്യത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യ കയറുന്നതിന് വേണ്ടിയുള്ള സാധ്യത വളരെ കുറവായിരിക്കുകയാണ്. മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ ട്രോഫിയിൽ നടത്തി വരുന്നത്. ഇന്ത്യക്ക് ഫൈനൽ പ്രവേശനം സാധ്യമാകണമെങ്കിൽ ഇനിയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളും വിജയിക്കണം.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ