BGT 2024: അപ്പോൾ രോഹിത് മാത്രമല്ല പ്രശ്നം, സിഡ്നിയിലും കളി മറന്ന് ഇന്ത്യ; കാലനായി അവതരിച്ച് ബോളണ്ട്

രോഹിത് ശർമ്മ ആയിരുന്നു ഈ ടീമിന്റെ പ്രശ്നം എന്നാണ് ആരാധകർ കരുതിയത്. എന്നാൽ അയാൾ മാത്രമല്ല പ്രശ്നം എന്ന് ഇന്ന് വ്യക്തമായി. ഇതുവരെ നടത്തിയ മോശം പ്രകടനത്തിന്റെ ഫലമായി രോഹിത്തിന്റെ ഒഴിവാക്കി ബുംറ ആണ് ഇന്ത്യൻ നായകനായി ഇന്ന് ഇറങ്ങിയത്. എന്നാൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബുംറക്ക് പിഴച്ചു എന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ ബാറ്റുചെയ്ത ഇന്ത്യ ഒടുവിൽ റൺസിന് 185 പുറത്ത്. 40 റൺ നേടിയ പന്ത് ആണ് ടോപ് സ്‌കോറർ എന്നതിലുണ്ട് ഇന്ത്യയുടെ ബാറ്റിംഗ് ദാരിദ്ര്യത്തിന്റെ കഥ മുഴുവൻ.

ടെസ്റ്റ് ജയിച്ച് എങ്ങനെ എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കാൻ ഇറങ്ങിയ ഇന്ത്യക്കായി യശസ്വി ജയസ്വാൾ (10), കെ എൽ രാഹുൽ (4), ശുഭ്മാൻ ഗിൽ (20) എന്നിവർ എല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ സെഷനിൽ തന്നെ മൂന്ന് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. അഞ്ചാം ഓവറിൽ രാഹുൽ മടങ്ങി. സ്റ്റാർക്കിന്റെ പന്ത് ഫ്ളിക്ക് ചെയ്യാനുള്ള ശ്രമത്തിൽ സാം കോൺസ്റ്റാസിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. പിന്നാലെ ജയ്സ്വാളും പവലിയനിൽ തിരിച്ചെത്തി. ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിൽ ബ്യൂ വെബ്സറ്റർക്ക് ക്യാച്ച് നൽകുകയായിരുന്നു താരം. ശേഷം കോഹ്‌ലിയുമൊത്ത് ഗിൽ നന്നായി കളിച്ചുവന്നതാണ്. ഇരുവരും സ്കോർ ഉയർത്തുന്നതിനിടെ ആദ്യ സെഷന്റെ അവസാന പന്തിലാണ് ഗിൽ മടങ്ങുന്നത്. ലിയോണിന്റെ പന്ത് ക്രീസ് വിട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന് അദ്ദേഹം ക്യാച്ച് നൽകി.

ബ്രേക്കിന് ശേഷം കോഹ്‌ലിയും മടങ്ങി. പതിവുപോലെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തിന് ബാറ്റുവെച്ചാണ് താരം മടങ്ങിയത്. ബോളണ്ട് എറിഞ്ഞ പന്തിന് അനാവശ്യമായി ബാറ്റുവെച്ച കോഹ്ലി നേടിയത് 17 റൺ മാത്രമാണ്. കോഹ്‌ലിക്ക് ശേഷമെത്തിയ ജഡേജ പന്തിനൊപ്പം ക്രീസിൽ പിടിച്ചുനിന്നു. ഓസ്‌ട്രേലിയൻ ബോളർമാർ ഇരുവരെയും പരീക്ഷിച്ചു. പന്ത് ഇതിനിടയിൽ പല തവണ ബോൾ ശരീരത്തിന്റെ പല ഭാഗത്ത് കൊണ്ട് നിലത്തുവീണു. ഈ കൂട്ടുകെട്ട് ഉയരുന്നതിനിടെ വീണ്ടും ബോളണ്ട് എത്തി. അനാവശ്യ ഷോട്ടിന് ശ്രമിച്ച അദ്ദേഹം 40 റൺ എടുത്ത് കമ്മിൻസിന് ക്യാച്ച് നൽകി മടങ്ങി. തൊട്ടടുത്ത പന്തിൽ ഈ പരമ്പരയിലെ ഹീറോ നിതീഷ് കുമാർ റെഡ്ഢിയും പൂജ്യനായി സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങിയതോടെ ഓസ്ട്രേലിയ കളി പിടിച്ചു.

പിന്നെ ഇന്ത്യൻ പ്രതീക്ഷ മുഴുവൻ തോളിലേറ്റിയ ജഡേജ സ്റ്റാർക്കിന് മുന്നിൽ എൽബിഡബ്ല്യൂ ആയി മടങ്ങി. താരം 26 റൺസാണ് നേടിയത്. തൊട്ടുപിന്നാലെ കമ്മിൻസ് വാഷിംഗ്‌ടൺ സുന്ദർ (14 ) മടക്കിയപ്പോൾ പ്രസ്സ് കൃഷ്ണ(3 ) സ്റ്റാർക്കിന് ഇരയായിട്ടും മടങ്ങി. ശേഷം ക്രീസിൽ ഉറച്ച ബുംറ – സിറാജ് സഖ്യമാണ് ഇന്ത്യയെ 180 കടത്തിയത്. ബുംറ 22 റൺ നേടി മടങ്ങിയപ്പോൾ സിറാജ് 3 റൺ നേടി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ബോളണ്ട് നാലും സ്റ്റാർക്ക് മൂന്നും വിക്കറ്റ് നേടിയപ്പോൾ കമ്മിൻസ് രണ്ടും ലിയോൺ ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകൾ; വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെയുള്ളു: പി വി അൻവർ

എച്ച്എംപിവി പുതിയ വൈറസ് അല്ല; ജനങ്ങള്‍ ശാന്തരായിരിക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; രാജ്യത്തോട് കേന്ദ്ര ആരോഗ്യമന്ത്രി

രോഹിതിന്റെയും വിരാടിന്റെയും മോശം ഫോമിൽ മുങ്ങി പോകുന്ന ഒരു താരമുണ്ട്, അവന് കളിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്"; തുറന്നടിച്ച് കെ ശ്രീകാന്ത്

പി വി അൻവർ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തം; പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും

തീർന്നിട്ടില്ല! ഇനിയുമുണ്ട്...;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

"ബുംറയുടെ നട്ടെല്ല് പോകാൻ കാരണം ഇന്ത്യൻ ടീം മാനേജ്‍മെന്റ് ആണ്"; തുറന്നടിച്ച് ഹർഭജൻ സിങ്; സംഭവം വിവാദത്തിൽ

വിസി നിയമനത്തില്‍ പൂര്‍ണഅധികാരം ഗവര്‍ണര്‍ക്ക്; സര്‍ക്കാര്‍ ഇടപെട്ടാല്‍ നിയമനം അസാധുവാകും; സര്‍വകലാശാലകളില്‍ പിടിമുറുക്കി കേന്ദ്രം; കരട് ചടങ്ങള്‍ പുറത്തിറക്കി യുജിസി

രാജ്യത്തെ എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ