BGT 2024: മോനെ ഹിറ്റ്മാനേ പിള്ളേരെ കണ്ട് പഠിക്ക്; ഇന്ത്യയുടെ രക്ഷകർ നിതീഷ് കുമാർ റെഡ്‌ഡി, വാഷിംഗ്‌ടൺ സുന്ദർ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി നിർണായകമായ പാർട്ട്ണർഷിപ്പ് പടുത്തുയർത്തിയ താരങ്ങളാണ് നിതീഷ് കുമാർ റെഡ്‌ഡി, വാഷിംഗ്‌ടൺ സുന്ദർ. മൂന്നാം ദിനത്തിൽ തുടക്കമിട്ട റിഷഭ് പന്തും, രവീന്ദ്ര ജഡേജയും നിറം മങ്ങിയപ്പോൾ വീണ്ടും ഒരു തോൽവി മുന്നിൽ കണ്ട ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ നൽകിയ പ്രകടനം കാഴ്ച വെച്ച താരങ്ങളായിരുന്നു ഇരുവരും.

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ പല മത്സരങ്ങളിലും നിതീഷ് കുമാർ റെഡ്‌ഡി ഇന്ത്യയുടെ രക്ഷകനായി മാറുന്ന കാഴ്ച്ചയ്ക്കാണ് ക്രിക്കറ്റ് പ്രേമികൾ സാക്ഷിയാക്കുന്നത്. ഇന്ത്യയുടെ അവസാന വിക്കറ്റുകൾക്കെതിരെ ഒരു പദ്ധതിയും സജ്ജമാകാതെയിരുന്ന ഓസ്‌ട്രേലിയൻ ശൈലി തിരുത്തി എഴുതിച്ച താരമാണ് അദ്ദേഹം. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ നിതീഷ് 119 പന്തുകളിൽ നിന്നായി 85 റൺസ് നേടി തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്.

അദ്ദേഹത്തിന് കൂട്ടായി വാഷിംഗ്‌ടൺ സുന്ദർ 115 പന്തുകളിൽ 40 റൺസുമായി മികച്ച പിന്തുണയാണ് നൽകുന്നത്. ഇതോടെ പുതിയ നേട്ടം കൂടെ കൈവരിച്ചിരിക്കുകയാണ് ഈ യുവ താരങ്ങൾ. മെൽബണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന 8 വിക്കറ്റ് പാർട്ട്ണർഷിപ്പ് എന്ന റെക്കോഡ് ആണ് ഇരുവരും സ്വാന്തമാക്കിയിരിക്കുന്നത്.

Read more

148 റൺസിന്‌ പുറകിലാണ് ഇന്ത്യ നിൽക്കുന്നത്. ഇരുവരുടെയും മികവിൽ ഇന്ത്യക്ക് ലീഡ് സ്കോർ നേടാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ.