ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ആദ്യ ടെസ്റ്റ് മൽസരത്തിൽ 295 റൺസിന്റെ വിജയം നേടിയ ഇന്ത്യക്ക് തുടർന്നുള്ള രണ്ട് ടെസ്റ്റിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ തോൽവിയും, മൂന്നാം ടെസ്റ്റിൽ സമനിലയുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
എന്നാൽ ഇപ്പോൾ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നാലാം ടെസ്റ്റിന് 6 ദിവസം മുൻപ് തന്നെ ഓസ്‌ട്രേലിയ അവരുടെ പ്ലെയിങ് ഇലവൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നാം ടെസ്റ്റിലും ഇതേ രീതിയിലൂടെ തന്നെയായിരുന്നു കങ്കാരു പട ടീമിനെ പ്രഖ്യാപിച്ചത്. മൂന്നാം ടെസ്റ്റിൽ സമനില വഴങ്ങിയതോടെ രണ്ടും കൽപ്പിച്ചാണ് ഇത്തവണ പാറ്റ് കമ്മിൻസ് ടീമിനെ സജ്ജമാക്കിയത്. ഓപണർ നാഥാൻ നഥാൻ മക്‌സ്വീനിയെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിൽ ടീം മാനേജ്‍മെന്റിനെ വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കിൾ ഹസി.
മൈക്കിൾ ഹസി പറയുന്നത് ഇങ്ങനെ:
” എനിക്ക് നഥാൻ മക്‌സ്വീനിയുടെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു. ഇതൊരു നല്ല കാൾ ആയിട്ട് തോന്നുന്നില്ല. ടീമിന് അനുയോജ്യമായ തീരുമാനം അല്ല എന്നാണ് എന്റെ അഭിപ്രായം. ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാർ നാളുകൾ ഏറെയായി ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. പകരക്കാരനായി വന്ന സാം കോൺസ്റ്റാസിനു ഇതൊരു മികച്ച അവസരമാണ്” മൈക്കിൾ ഹസി പറഞ്ഞു.
Read more
ഓസ്‌ട്രേലിയൻ പ്ലെയിങ് ഇലവൻ: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ഷോണ്‍ ആബട്ട്, സ്കോട് ബോളാണ്ട്, അലക്സ് ക്യാരി, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോൺ, മിച്ചല്‍ മാർഷ്, ജേ റിച്ചാർഡ്സൺ, മിച്ചല്‍ സ്റ്റാർക്ക്, ബ്യൂ വെബ്സ്റ്റർ.