BGT 2024: നിങ്ങൾ ഇനി നിതീഷ് കുമാർ റെഡ്ഢി ഇനി അവിടെ ബാറ്റ് ചെയ്യുന്നത് കാണില്ല, അടുത്ത ടെസ്റ്റിൽ മാറ്റം സംഭവിക്കും: രവി ശാസ്ത്രി

നടന്നുകൊണ്ടിരിക്കുന്ന നാലാമത്തെ ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ടെസ്‌റ്റിൽ ഇന്ത്യയുടെ ഹീറോ ആയി മാറി കഴിഞ്ഞിരിക്കുകയാണ് നിതീഷ് കുമാർ റെഡ്ഢി. ആദ്യ ടെസ്റ്റ് മുതൽ സ്ഥിരതയോടെ പ്രകടനം നടത്തിയ താരം ആണെങ്കിലും അർഹിച്ച അർദ്ധ സെഞ്ച്വറി താരത്തിന് പലപ്പോഴും തലനാരിഴക്ക് നഷ്ടമായിരുന്നു. എന്തായാലും ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോൾ ഒരിക്കൽക്കൂടി ബാറ്റ് ശബ്‌ദിച്ചപ്പോൾ താരം നേടിയത് തന്റെ കന്നി സെഞ്ച്വറി നേടിയ താരം ഇന്ത്യയെ പൊരുതാവുന്ന നിലയിൽ എത്തിച്ചു. 114 റൺ നേടിയാണ് താരം പുറത്തായത്.

ക്രിക്കറ്റ് ലോകത്ത് നിന്നും താരത്തിന് അഭിനന്ദനങൾ കിട്ടുമ്പോൾ നിതീഷ് മികച്ച പ്രകടനമാണ് നടത്തുന്നത് എന്നും അതിനാൽ തന്നെ ഇപ്പോൾ ബാറ്റ് ചെയ്യുന്ന ഏഴാം നമ്പറിൽ ഇനി ഒരുപാട് ബാറ്റ് ചെയ്യേണ്ടതായി വരില്ല എന്നും ആദ്യ ആറ് സ്ഥാനങ്ങളിൽ ഇനി ഇറങ്ങാൻ അവസരം കിട്ടുമെന്നും പറഞ്ഞിരിക്കുകയാണ്.

നിതീഷ് ആദ്യ ആറിൽ ബാറ്റ് ചെയ്യുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മികച്ച ബാലൻസ് നൽകുമെന്നും ടെസ്റ്റ് ക്രിക്കറ്റിൽ ഒരു അധിക ബൗളറെ ഉൾപ്പെടുത്താൻ ടീമിനെ അനുവദിക്കുമെന്നും രവി ശാസ്ത്രി ഊന്നിപ്പറഞ്ഞു. റെഡ്ഡി ബാറ്റിംഗിൽ മികവ് കാണിക്കുന്നുണ്ടെങ്കിലും ബോളിങ്ങിൽ ഇതുവരെ കാര്യമായ സ്വാധീനം ചെലുത്തിയില്ല എന്നും ശാസ്ത്രി പറഞ്ഞു.

“അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതിയിൽ, ഇത് അവസാന തവണയാണ് അദ്ദേഹം 7-ൽ ബാറ്റ് ചെയ്യുന്നത് എന്ന് എനിക്ക് തോന്നുന്നു. ടീമിൻ്റെ ബാലൻസ് ലഭിക്കാൻ, നിങ്ങൾക്ക് അവൻ 5 അല്ലെങ്കിൽ 6 എന്ന ക്രമത്തിൽ മുകളിൽ പോകേണ്ടതുണ്ട്. അവൻ ടീമിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് അധികമായി ഒരു ബോളറെ കൂടി ലഭിക്കും.”

“സെലക്ടർമാർക്കും ടീം മാനേജ്‌മെൻ്റിനും ക്യാപ്റ്റനും അദ്ദേഹം അത്തരം ആത്മവിശ്വാസം നൽകി. റെഡ്ഡിക്ക് ടോപ്പ് 6-ൽ ബാറ്റ് ചെയ്യാൻ പൂർണ്ണ ശേഷിയുണ്ട്. അത് കളിയുടെ സന്തുലിതാവസ്ഥയെ തന്നെ മാറ്റിമറിക്കുന്നു. ടോപ്പ് 6-ൽ ബാറ്റ് ചെയ്യുന്ന അവനോടൊപ്പം നിങ്ങൾ സിഡ്‌നിയിലേക്ക് പോകുക.” ശാസ്ത്രി ഉപദേശമായി പറഞ്ഞു.

Latest Stories

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; പുതിയ ചീഫ് ജസ്റ്റിസ് നാളെ ചുമതലയേൽക്കും

VIRAT RETIREMENT: നിനക്ക് പകരമായി നൽകാൻ എന്റെ കൈയിൽ ഒരു ത്രെഡ് ഇല്ല കോഹ്‌ലി, സച്ചിന്റെ വികാരഭരിതമായ പോസ്റ്റ് ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം; കുറിച്ചത് ഇങ്ങനെ

ബ്രഹ്‌മോസ് മിസൈല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായത് കോണ്‍ഗ്രസിന്റെ കാലത്ത്; എല്ലാ ക്രെഡിറ്റും മന്‍മോഹന്‍ സിങ്ങിന്; പ്രധാനമന്ത്രിയെയും രാജ്യത്തെയും ഓര്‍മിപ്പിച്ച് ജയറാം രമേശ്

RO- KO RETIREMENT: വിരമിക്കാൻ ഒരു പദ്ധതിയും ഇല്ലെന്ന് സമീപകാല ചർച്ചകളിൽ പറഞ്ഞവർ, രോഹിത് കോഹ്‌ലി മടക്കം സങ്കടത്തിൽ; ഇരുവരും പെട്ടെന്ന് പാഡഴിച്ചതിന് പിന്നിൽ രണ്ട് ആളുകൾ

ട്രംപിന്റെ പ്രഖ്യാപനം ഗുരുതരം.; ആശങ്കകള്‍ അകറ്റണം; വെടിനിര്‍ത്തലിന് പിന്നിലുള്ള സംസാരം വ്യക്തമാക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി

കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിൽ വാദം ഇന്ന് മുതൽ, പ്രതിക്ക് വധ ശിക്ഷ കിട്ടുമോ? പ്രോസിക്യൂഷൻ ആവശ്യം ഇങ്ങനെ

മലയാളി യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്ന സുഹൃത്ത് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയില്‍

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് പിന്നാലെ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം, ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; ഡ്രോണുകൾ എത്തിയത് പത്ത് സ്ഥലത്ത്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം; ആണവയുദ്ധത്തിലേക്ക് നീങ്ങുമായിരുന്നത് ഒഴിവാക്കി, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്നും ആവര്‍ത്തിച്ച് ട്രംപ്

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട, ബ്ലാക്ക് മെയിലിങ് അതിവിടെ ചെലവാകില്ല, പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി