BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം നാളെ സിഡ്‌നിയിൽ വെച്ച് നടത്തപെടുകയാണ്. അവസാന ടെസ്റ്റിൽ നായകനായ രോഹിത് ശർമ്മ തന്റെ സ്ഥാനം ഒഴിഞ്ഞ് പേസ് ബോളർ ജസ്പ്രീത് ബുംറയ്ക്ക് കൈമാറിയിരിക്കുകയാണ്.

പുതിയ സ്ഥാനത്തോടൊപ്പം തന്നെ അടുത്ത മത്സരത്തിൽ ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. മൂന്നു വിക്കറ്റുകൾ കൂടി നേടിയാൽ ബോർഡർ-​ഗാവസ്കർ ട്രോഫിയുടെ ഒരു പതിപ്പിൽ കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് താരത്തിന് സ്വന്തമാക്കാം. പരമ്പരയിൽ ഇതുവരെ 30 വിക്കറ്റുകളാണ്‌ ബുംറ നേടിയിരിക്കുന്നത്.

നിലവിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് ആണ്. 2000-2001 പതിപ്പിൽ 32 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരങ്ങളിൽ ഒന്നാമനാണ് ജസ്പ്രീത് ബുംറ.

നാളെ നടക്കാൻ പോകുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. തോറ്റാൽ ഇന്ത്യ ടൂർണമെന്റിൽ നിന്നു പുറത്താകും. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാൻ ഓസ്‌ട്രേലിയക്ക് വേണ്ടത് വെറും ഒരു ജയം മാത്രമാണ്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം