ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി.
എന്നാൽ മത്സരത്തിനിടയിൽ ഓസ്‌ട്രേലിയൻ ആരാധകർ ഇന്ത്യൻ താരങ്ങളോട് വളരെ മോശമായ രീതിയിലുള്ള പ്രവർത്തികളാണ് കാണിച്ചത്. പ്രധാനമായും വിരാട് കൊഹ്‌ലിയെ ആണ് അവർ ടാർഗറ്റ് ചെയ്തത്. ആ സമയത്താണ് വിരാട് കോഹ്ലി പണ്ട് ഓസ്‌ട്രേലിയൻ താരങ്ങൾ ചെയ്യ്ത ബോൾ ടാമ്പറിങ് ഓർമിപ്പിച്ചത്. രണ്ട് പോക്കറ്റുകളിലും പാന്റിനുളിലും ഒന്നും ഇല്ല എന്ന ആക്ഷൻ ആണ് വിരാട് കോഹ്ലി കാണിച്ചത്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
പരിക്ക് പറ്റിയ ബുംറയ്ക്ക് പകരം സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായി ടീമിനെ നയിച്ചത് വിരാട് കോഹ്ലിയായിരുന്നു. കളിക്കളത്തിൽ അഗ്രേഷന് ഒരു കുറവും വരുത്താതെയുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. പക്ഷെ അവസാനം നിരാശയായിരുന്നു ഫലം.
സിഡ്‌നിയിലെ അവസാന ടെസ്റ്റ് തോറ്റതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്തായി. ഇതോടെ താരങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങളും ഉയർന്നു വരികയാണ്. ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കുന്നത് വിരാട് കോഹ്‌ലിയും, രോഹിത് ശർമ്മയ്ക്കുമാണ്. മോശം ഫോമിൽ ആയത് കൊണ്ട് തന്നെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് സ്വയം മാറി നിന്നിരുന്നു രോഹിത് ശർമ്മ.
എന്നാൽ ആദ്യ ടെസ്റ്റ് മത്സരത്തിലെ തകർപ്പൻ സെഞ്ചുറിക്ക് ശേഷം തുടർന്നുള്ള മത്സരങ്ങളിലും ആ മികവ് കാട്ടാൻ വിരാട് കോഹ്‌ലിക്ക് സാധിച്ചില്ല. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ 24 ആം സ്ഥാനത്തേക്കാണ് താരം പിന്തള്ളപ്പെട്ടത്. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ വൻ അഴിച്ച് പണിക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
Moratu gaandu la irukan pola ngommala next series la sethinga da kangaroo koothiyangala #Kohli pic.twitter.com/rXSVg1FfDF
— Rohit sharma Appa (@Leo_Virat_) January 5, 2025