രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്ത താരമായ ഗൗതം ഗംഭീറിന് ഇന്ത്യയെ മികച്ച രീതിയിൽ ഉയർത്താൻ സാധിച്ചില്ല. ഏകദിനത്തിലും ടെസ്റ്റിലും ടീം സമ്പൂർണ പരാജയമായി മാറിയിരിക്കുകയാണ്. പരിശീലകനായി ആദ്യ ചുമതലയേറ്റ ഗംഭീർ ടി 20 യിൽ മികച്ച തുടക്കം ഇന്ത്യക്ക് നൽകി. പിന്നീട് ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിനത്തിലും, ന്യുസിലാൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. ഇതോടെ ഗംഭീറിന് നേരെയുള്ള വിമർശനവും ഉയർന്നു.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോട്ടുകളാണ്. മുൻ പരിശീലകരായ രവി ശാസ്ത്രിയും, രാഹുൽ ദ്രാവിഡും ഒഴിവാക്കപ്പെട്ട താരങ്ങളുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇതേ രീതി തുടർന്നിരുന്നു. എന്നാൽ ഗൗതം ഗംഭീർ പരിശീലകനായതിൽ പിന്നെ താരങ്ങളുമായി ആശയവിനിമയം നടത്താറില്ല. രോഹിത് ശർമ്മയും അതിന് കൂട്ട് നിൽക്കുകയാണ്. ഇത് ഒഴിവാക്കപ്പെട്ട താരങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവർത്തിയാണ് എന്നാണ് ബിസിസിഐ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്.
ബിസിസിഐ ഗംഭീറിന് ചാമ്പ്യൻസ് ട്രോഫി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ വീണ്ടും പരാജയപെടുകയാണെങ്കിൽ പരിശീലകന്റെ കുപ്പായം എന്നന്നേക്കുമായി ഗൗതം ഗംഭീറിന് അഴിച്ചു വെക്കേണ്ടി വരും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഇന്ത്യക്ക് പ്രവേശിക്കണമെങ്കിൽ ഇപ്പോൾ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വിജയിക്കണം. എന്നാൽ ഓസ്‌ട്രേലിയയുടെ ഫൈനൽ പ്രവേശനം വെറും ഒരു ജയം അകലെയാണ്.