ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ 150 റൺസ് എടുക്കുന്നതിന് മുൻപ് 8 വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് കിട്ടിയ തിരിച്ചടിയാണ്. ഓപ്പണിങ് ബാറ്റ്‌സ്മാന്മാർക്കും, മിഡിൽ ഓർഡർ ബാറ്റ്‌സ്മാന്മാർക്കും വേണ്ട പോലെ തിളങ്ങാൻ സാധിച്ചില്ല. ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത് വിക്കറ്റ് കീപ്പർ റിഷഭ് പന്ത് മാത്രമാണ്. 98 പന്തുകളിൽ 40 റൺസാണ് പന്ത് അടിച്ചത്.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിക്ക് പിന്നീടുള്ള മത്സരങ്ങളിൽ ആ മികവ് കാട്ടാൻ സാധിക്കാതെ പോയി. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ വിരാട് കോഹ്ലി 69 പന്തുകളിൽ നിന്ന് 17 റൺസ് മാത്രം എടുത്ത് നിരാശപ്പെടുത്തി. അവസാന ടെസ്റ്റ് മത്സരത്തിൽ ക്യാപ്റ്റൻ ആയത് ജസ്പ്രീത് ബുംറയാണ്. എന്നാൽ ഭാവി ഇന്ത്യൻ ടെസ്റ്റ് നായകനായി സുനിൽ ഗവാസ്കർ ആരെയായിരിക്കും തിരഞ്ഞെടുക്കുക എന്ന് ചോദിക്കപ്പെട്ടിരുന്നു.
സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:
” എന്റെ അഭിപ്രായത്തിൽ 2027 ടെസ്റ്റ് ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യനായ താരം അത് ജസ്പ്രീത് ബുംറയാണ്. ഇന്ത്യൻ ടീമിൽ ഏറ്റവും ഉറപ്പായ താരമാണ് അദ്ദേഹം. വിരാട് കോഹ്ലി ആകട്ടെ ഈ പരമ്പരയിൽ വൻ പരാജയമായി മാറിയിരിക്കുകയാണ്. ഈ പരമ്പര കഴിയുന്നതോടു കൂടി വിരാട് കോഹ്ലി ടീമിൽ നിന്ന് പുറത്താക്കപ്പെടാൻ സാധ്യത ഉണ്ട്”
സുനിൽ ഗവാസ്കർ തുടർന്നു:
” ശുഭ്മാൻ ഗിൽ റൺസ് കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. കൂടാതെ കെ എൽ രാഹുൽ സ്ഥിര സാന്നിധ്യമായി ടീമിൽ നിലനിൽക്കും എന്നതിന് യാതൊരു ഉറപ്പുമില്ല. ഈ സാഹചര്യത്തിൽ ബുംറയാണ് ക്യാപ്റ്റൻ ആകാൻ ഏറ്റവും യോഗ്യൻ” സുനിൽ ഗവാസ്കർ പറഞ്ഞു.