BGT 2025: ഇങ്ങനെ ആണെങ്കിൽ കിങ്ങേ, നീയും പുറത്താകും ടീമിൽ നിന്ന്; വീണ്ടും ഓഫ് സൈഡ് കുരുക്കിൽ വിക്കറ്റ് നഷ്ടപ്പെടുത്തി വിരാട് കോഹ്ലി

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും നിരാശപ്പെടുത്തി വിരാട് കോഹ്ലി. സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ വിരാട് നേടിയത് 69 പന്തുകളിൽ നിന്നായി 17 റൺസ് ആണ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ വിരാട് പിന്നീട് ആ മികവ് ബാക്കിയുള്ള മത്സരങ്ങളിൽ തുടരുന്നതിൽ പരാജയപെട്ടു. വീണ്ടും ഓഫ് സൈഡ് കുരിക്കിലാണ് വിരാട് ഔട്ട് ആയത്.

ഇതോടെ താരത്തിന് നേരെ രൂക്ഷ വിമർശനവുമായി ഒരുപാട് മുൻ താരങ്ങളും ആരാധകരും രംഗത്ത് എത്തുകയാണ്. നിലവിൽ രോഹിത് ശർമ്മ ടെസ്റ്റിൽ നിന്ന് വിരമിക്കാൻ സാധ്യതയുള്ളതിനാൽ വിരാട് കോഹ്‌ലിയുടെ സ്ഥാനത്തിന്റെ കാര്യത്തിലും ഉടൻ ഒരു തീരുമാനം ഉണ്ടാകാനാണ് സാധ്യത.

തുടക്കത്തിൽ നിലയുറപ്പിക്കുന്നതിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഓപ്പണർമാരായ യശസ്‌വി ജയ്‌സ്വാൾ ( 26 പന്തിൽ 10 റൺസ്), കെ എൽ രാഹുൽ (14 പന്തിൽ 4 റൺസ്) എന്നിവർ നിറം മങ്ങി. തുടർന്ന് വന്ന യുവ താരം ശുഭ്മാൻ ഗിൽ (64 പന്തിൽ 20 റൺസ്) പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും അവസാനം വിക്കറ്റ് നഷ്ടപ്പെടുത്തി.

നിലവിൽ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. 76 റൺസിന്‌ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ നിൽക്കുന്നത്. ഈ മത്സരവും തോറ്റാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്താകും.

Latest Stories

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

മന്ത്രി കഞ്ചാവ് വലിക്കുന്നതിനെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം; പ്രതിഷേധവുമായി മദ്യവിരുദ്ധ ഏകോപന സമിതി

BGT 2025: " രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്"; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ