BGT 2025: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷം

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ തോൽവിയുടെ വക്കിൽ നിൽക്കുകയാണ് ഇന്ത്യ. ഇന്നലെ 141 / 6 എന്ന നിലയിൽ നിന്ന ഇന്ത്യ മൂന്നാം ദിനം നിലയുറപ്പിക്കാൻ സാധിക്കാതെ 157 റൺസിന്‌ ഓൾ ഔട്ട് ആയി. വാഷിംഗ്‌ടൺ സുന്ദറിനും, രവീന്ദ്ര ജഡേജയ്ക്കും മികച്ച കൂട്ടുകെട്ട് പടുത്തുയർത്താൻ സാധിച്ചില്ല.

ഇതോടെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷമാണ് ഉയർന്നു വരുന്നത്. ഈ ടീം വെച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിയ്ക്കാൻ ഇന്ത്യക്ക് യോഗ്യത ഇല്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ പരമ്പരയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കുന്ന താരങ്ങളാണ് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും. മോശം ഫോമിൽ ആയത് കൊണ്ട് തന്നെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് സ്വയം മാറി നിന്നിരുന്നു രോഹിത് ശർമ്മ.

എന്നാൽ ആദ്യ ടെസ്റ്റ് മത്സരത്തിലെ തകർപ്പൻ സെഞ്ചുറിക്ക് ശേഷം തുടർന്നുള്ള മത്സരങ്ങളിലും ആ മികവ് കാട്ടാൻ വിരാട് കോഹ്‌ലിക്ക് സാധിച്ചില്ല. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ 24 ആം സ്ഥാനത്തേക്കാണ് താരം പിന്തള്ളപ്പെട്ടത്. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ വൻ അഴിച്ച് പണിക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

നിലവിൽ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. 71 /3 എന്ന നിലയിൽ നിൽക്കുന്ന ഓസ്‌ട്രേലിയക്ക് വിജയിക്കാൻ ഇനി 91 റൺസ് മാത്രമാണ് വേണ്ടത്. ഈ മത്സരവും ഓസ്‌ട്രേലിയ വിജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സൗത്ത് ആഫ്രിക്കയെ നേരിടും.

Latest Stories

'അശ്ലീല ചിത്രം പ്രചരിപ്പിച്ചു'; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്

ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

"എന്റെ അവസാന ലോകകപ്പ് ആയിരിക്കും അത്"; നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

ബോബി ചെമ്മണ്ണൂർ മാത്രമല്ല, ഇനിയുമുണ്ട്; കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്

"എന്റെ ഭാഗത്താണ് തെറ്റ്, ചുമ്മാ പോയ ബുംറയെ വെറുതെ അങ്ങോട്ട് കേറി പ്രകോപിപ്പിക്കരുതായിരുന്നു"; സാം കോൺസ്റ്റാസിന്റെ വാക്കുകൾ വൈറൽ

ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു; തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി 'ക്രയോ മാന്‍'; പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദിയെന്ന് ഡോ വി നാരായണന്‍

വീണ്ടും സഞ്ജു സാംസണ് പണി കൊടുത്ത് ബിസിസിഐ; ഫോമിൽ ആയിട്ടും ചതി തുടരുന്നത് എന്തിനെന്ന് ആരാധകർ; സംഭവം ഇങ്ങനെ