BGT 2025: ടെസ്റ്റിനോട് ഗുഡ് ബൈ പറയാൻ ഒരുങ്ങി രോഹിത് ശർമ്മ; ഇന്ത്യൻ ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറി. പകരം ആദ്യ ടെസ്റ്റ് നയിച്ച പേസ് ബോളർ ജസ്പ്രീത് ബുംറയ്ക്കാണ് നായക സ്ഥാനം ലഭിച്ചിരിക്കുന്നത്. ഇതോടെ തരാം ടെസ്റ്റിൽ നിന്ന് വിരമിക്കാൻ തയ്യാറെടുക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ രോഹിതിന് ഇതുവരെ ഓസ്‌ട്രേലിയയിൽ ഒരു മത്സരം പോലും ടീമിനെ വിജയിപ്പിക്കാൻ സാധിച്ചിട്ടില്ല. ഈ പരമ്പരയിൽ ഇതുവരെ ഒരു മത്സരം ഇന്ത്യ ജയിച്ചത് ബുംറയുടെ ക്യാപ്റ്റൻസിയിൽ ആയിരുന്നു.

ഗൗതം ഗംഭീർ നടത്തിയ വാർത്താ സമ്മേളനത്തിൽ അവസാന ടെസ്റ്റ് മത്സരത്തിൽ രോഹിത് കളിക്കാനുള്ള സാധ്യതയെ കുറിച്ച് ചോദിച്ചപ്പോൾ പരിശീലകൻ കൃത്യമായ ഉത്തരം നൽകിയിരുന്നില്ല. പിച്ചിന്റെ സാഹചര്യം പരിഗണിച്ച് മാത്രമേ നായകൻ കളിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകു എന്ന വിവരമാണ് ലഭിച്ചത്.

മൂന്നു ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി രോഹിത് നേടിയത് വെറും 31 റൺസ് ആണ്. ഈ വർഷം ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചതും, ഏറ്റവും കൂടുതൽ വിമർശനവും കേട്ട താരമായി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ. എന്നാൽ ഇന്ത്യൻ എക്‌സ്പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഗംഭീറും രോഹിതും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് പറയുന്നു. ക്യാപ്റ്റൻ സ്ഥാനം ബുംറയ്ക്ക് കൈമാറിയത് കൊണ്ട് ഇനി ടെസ്റ്റ് ടീമിൽ രോഹിത് കളിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ രോഹിതിന്റെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടായേക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം