BGT 2025: "അവന്മാർ എന്നെ ചതിച്ചു, ആ കാരണം കൊണ്ട് പുരസ്‌കാരം കൊടുക്കാൻ എന്നോട് പോകണ്ട എന്ന് പറഞ്ഞു"; സുനിൽ ഗവാസ്കറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി.

ബാറ്റിംഗ് സൈഡിൽ വന്ന പരാജയമാണ് ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാനുള്ള പ്രധാന കാരണം. പരമ്പര ഉടനീളം മോശമായ ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച വിരാട് കൊഹ്‌ലിക്കും, രോഹിത് ശർമ്മയ്ക്കും വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. കമെന്റ്ററി ബോക്സിനുളിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ് പ്രകടനത്തിൽ ദേഷ്യം പ്രകടിപ്പിച്ച് രോക്ഷത്തോടെ പെരുമാറിയിരുന്നു സുനിൽ ഗവാസ്കർ. ഓസ്‌ട്രേലിയക്ക് ട്രോഫി കൊടുക്കാൻ താരം എന്ത് കൊണ്ടാണ് പോകാത്തത് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സുനിൽ ഗവാസ്കർ.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

” ഇന്ത്യ പരമ്പര വിജയിക്കുകയോ, ഡ്രോ പിടിക്കാതെ ഇരിക്കുകയോ ചെയ്യ്താൽ ഞാൻ ട്രോഫി കൊടുക്കാൻ ചെല്ലേണ്ടതില്ല എന്ന അറിയിപ്പ് എനിക്ക് ലഭിച്ചിരുന്നു. എനിക്ക് അതിൽ സങ്കടം ഒന്നുമില്ല പക്ഷെ ഞാൻ അതിൽ ആശയക്കുഴപ്പത്തിലായി” സുനിൽ ഗവാസ്കർ പറഞ്ഞു.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്