BGT: പേരെടുത്ത് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല, എന്നിരുന്നാലും ഒരിടത്ത് നന്നായി പിഴച്ചു; പരാജയത്തിന്‍റെ കാരണം പറഞ്ഞ് ദാദ

ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 1-3നു കൈവിട്ട ഇന്ത്യന്‍ ടീമിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. പരമ്പര നഷ്ടമായതില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെയാണ് ഗാംഗുലി കുറ്റപ്പെടുത്തിയത്. ബാറ്റര്‍മാര്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഇന്ത്യക്കു ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് ദാദ ചൂണ്ടിക്കാട്ടി.

നമ്മള്‍ നന്നായി ബാറ്റ് ചെയ്തില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മള്‍ നന്നായി ബാറ്റ് ചെയ്തേ തീരുകയുള്ളൂ. അതിനു കഴിഞ്ഞില്ലെങ്കില്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ ജയിക്കാനും നിങ്ങള്‍ക്കു സാധിക്കില്ല.

170-180 റണ്‍സാണ് നിങ്ങള്‍ നേടുന്നതെങ്കില്‍ ടെസ്റ്റില്‍ ഒരിക്കലും ജയിക്കാന്‍ കഴിയില്ല. 350-400 റണ്‍സ് സ്‌കോര്‍ ചെയ്യാനായാല്‍ മാത്രമേ ടെസ്റ്റില്‍ ജയിക്കുകയുള്ളൂ. പേരെടുത്ത് ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. എല്ലാവരും റണ്‍സ് നേടിയേ തീരൂ- ഗാംഗുലി പറഞ്ഞു.

വിരാട് കോഹ്്‌ലിക്കു എന്തുകൊണ്ട് തന്റെ വീക്ക്നെസ് പരിഹരിക്കാന്‍ കഴിയുന്നില്ലെന്നു എനിക്കു മനസ്സിലാവുന്നില്ല. അദ്ദേഹം വളരെ മഹാനായിട്ടുള്ള ക്രിക്കറ്ററാണ്. തന്റെ ഇപ്പോഴത്തെ ഈ പ്രശ്നത്തെ മറികടക്കാന്‍ വിരാടിനു സാധിക്കുമെന്നു എനിക്കുറപ്പുണ്ട്- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്