രക്ഷകനായി ഭരത്, സന്നാഹത്തില്‍ നാണക്കേട് ഒഴിവാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റി കെഎസ് ഭരത്. ലെസ്റ്റര്‍ഷെയറിനെതിരെ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റിന് 246 റണ്‍സെന്ന നിലയിലാണ്.

കെഎസ് ഭരതിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 111 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്സറുമടക്കം 70 റണ്‍സ് നേടി താരം ക്രീസിലുണ്ട്. 18 റണ്‍സെടുത്ത ഷമിയാണ് ഭരതിനൊപ്പമുള്ളത്.

ഏഴിനു 148 ലേക്കു കൂപ്പുകുത്തിയ ഇന്ത്യ 200 തികയ്ക്കുമോയന്ന സംശയം മുന്നിുല്‍ നില്‍ക്കവേയാണ് ഭരത് രക്ഷനായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് ഭരത്.

നായകന്‍ രോഹിത് ശര്‍മ (25), ശുഭ്മാന്‍ ഗില്‍ (21), ഹനുമാ വിഹാരി (3), വിരാട് കോഹ്‌ലി (33), ശ്രേയസ് അയ്യര്‍ (0), രവീന്ദ്ര ജഡേജ (13), ശര്‍ദ്ദുല്‍ ടാക്കൂര്‍ (6), ഉമേഷ് യാദവ് (23) എന്നിവരാണ് പുറത്തായത്.

അഞ്ചു വിക്കറ്റുകളെടുത്ത റോമന്‍ വാക്കറാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. വില്‍ ഡേവിസ് രണ്ട് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി. ബുംറയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ലെസ്റ്റര്‍ഷെയറിനൊപ്പമാണ്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, കെഎസ് ഭരത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ലെസ്റ്റര്‍ഷെയര്‍: സാം ഇവാന്‍സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, സാം ബേറ്റ്സ്, നാറ്റ് ബൗളി, വില്‍ ഡേവിസ്, ജോയി എവിസണ്‍, ലൂയിസ് കിംബര്‍, അബി സകന്ദേ, റോമന്‍ വാക്കര്‍, ചേതേശ്വര് പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ/പ്രസിദ്ധ് കൃഷ്ണ.

Latest Stories

രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; ജാർഖണ്ഡിലും മഹാരാഷ്ട്രയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഓസ്‌ട്രേലിയ ആഘോഷിക്കുകയാണ്; ഓസീസ് മാധ്യമങ്ങളില്‍ ഫുള്‍ പേജ് വാര്‍ത്തകള്‍ നിറയുകയാണ്!

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍