സിറാജിനെ ഒകെ കടത്തിവെട്ടി ഭുവി, എറിഞ്ഞ പന്തിന്റെ വേഗത 201 കിലോമീറ്റർ; അയർലണ്ടിൽ സംഭവിച്ചത് ഇങ്ങനെ

ബൗളറുടെ വേഗത വിലയിരുത്തുന്നതിൽ സ്പീഡോമീറ്റർ താരതമ്യേന വിശ്വസനീയമായ ഉപകരണമാണ്. എന്നിരുന്നാലും, എല്ലാ സാങ്കേതികവിദ്യകളെയും പോലെ, ഇത് ചിലപ്പോൾ തെറ്റായ വിവരങ്ങൾ കാണിക്കാനുള്ള സാധ്യതകൾ കൂടുതലാണ് . ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ അഡ്‌ലെയ്ഡ് ഓവലിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിനിടെ, ആദ്യ ദിവസത്തെ അവസാന സെഷനിൽ 181.6 കിലോമീറ്റർ വേഗതയിൽ മുഹമ്മദ് സിറാജിൻ്റെ ഒരു പന്ത് സ്പീഡോമീറ്റർ കാണിച്ചു. ഈ തെറ്റായ കണക്ക് ചർച്ചയാകുമ്പോൾ തന്നെയാണ് പണ്ട് ഇതുപോലെ സംഭവിച്ച ഒരു അബദ്ധ കണക്ക് വീണ്ടും ചർച്ചയാകുന്നത്.

സാധാരണ 130 – 135 വരെയുള്ള സ്പീഡിൽ പന്തെറിയാറുള്ള സിറാജ് 181 കിലോമീറ്റർ വേഗതയിലൊക്കെ പന്തെറിഞ്ഞു എന്ന് പറഞ്ഞപ്പോൾ അത് കണ്ട ആരാധകർക്കും ഒരു ഞെട്ടലായി. എന്തായാലും കുറച്ച് നേരം കൊണ്ട് തന്നെ സ്പീഡോ മീറ്റർ തെറ്റായ കണക്കാണ് കാണിച്ചതെന്ന് ആരാധകർക്ക് മനസിലായി.

എന്നിരുന്നാലും, സ്പീഡോമീറ്റർ ഇത്തരം വൈൽഡ് നമ്പറുകൾ കാണിക്കുന്നത് ഇതാദ്യമല്ല. 2022-ൽ ഇന്ത്യയും അയർലൻഡും തമ്മിലുള്ള മഴമൂലം പരിമിതപ്പെടുത്തിയ ആദ്യ T20 മത്സരത്തിൽ, ഭുവനേശ്വർ കുമാറിൻ്റെ സ്പെല്ലിൽ രണ്ട് പന്തുകൾ 201 കിലോമീറ്ററും 208 കിലോമീറ്ററും പോലെയുള്ള വിചിത്രമായ കണക്കുകളാണ് കാണിച്ചത്. ഷോയിബ് അക്തറിൻ്റെ 161.3 കി.മീ ആണ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്തുകളായി പറയപ്പെടുന്നത്.

സംഭവം ഇവിടെ നോക്കൂ:

ഭുവനേശ്വർ കുമാർ ആകട്ടെ മത്സരത്തിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 1-16 എന്ന കണക്കിൽ ഫിനിഷ് ചെയ്തു, ഇന്ത്യ ഏഴ് വിക്കറ്റിന് അനായാസ ജയം രേഖപ്പെടുത്തി.

Read more

https://x.com/UsamaKarem2/status/1541119124822278146