'ചഹല്‍ ചെയ്തത് ഒട്ടും ശരിയായില്ല, ഞാനേറെ അഭ്യര്‍ത്ഥിച്ചിട്ടും അവന്‍ ചെവിക്കൊണ്ടില്ല'; തുറന്നടിച്ച് ഭുവനേശ്വര്‍ കുമാര്‍

സഹതാരമായ യുസ്‌വേന്ദ്ര ചഹലിന്റെ ചഹാല്‍ ടിവിക്ക് ഭുവനേശ്വര്‍ കുമാര്‍ നല്‍കിയ അഭിമുഖം ശ്രദ്ധ നേടുന്നു. അഭിമുഖത്തിനായി ചഹല്‍ തന്നെ ഇത്രയും നാളിനിടെയി്ല്‍ പരിഗണിച്ചില്ലെന്നും ഏറെ വൈകിയാണ് തനിക്ക് ക്ഷണം വന്നതെന്നും ഇതില്‍ തനിക്ക് നിരാശയുണ്ടെന്നും ഭുവി അഭിമുഖത്തില്‍ തുറന്നടിച്ചു.

“ചഹലിന്റെ പ്രവര്‍ത്തിയില്‍ എനിക്ക് നിരാശയുണ്ട്. അവന്റെ ചാനലിലെ എന്റെ ആദ്യ പരിപാടിയാണിത്. ഡ്രസിംഗ് റൂമില്‍ വെച്ചെ എന്നെ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് അവനോട് അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ അവന്‍ എന്നെ ക്ഷണിച്ചില്ല” ഭുവി പറഞ്ഞു.

IND vs SL: What happens when Bhuvi and Chahar appears on Chahal TV (video)  - The Vocal News

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിലെ ബോളിംഗ് അനുഭവം താരം അഭിമുഖത്തില്‍ പങ്കുവെച്ചു. “തുടക്കത്തില്‍ നല്ല സ്വിംഗ് ലഭിച്ചിരുന്നു. എന്നാല്‍ തുടക്കം മുതല്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ സാഹസത്തിന് തയ്യാറായി. ബൗണ്ടറികള്‍ നേടി. മധ്യ ഓവറുകളില്‍ കഴിയുന്നത്ര ഡോട്ട് ബോളുകള്‍ എറിയാനാണ് ശ്രമിച്ചത്. ഡെത്ത് ഓവറിലും ഇത് തന്നെയായിരുന്നു പദ്ധതി.പന്തിന്റെ വേഗതയില്‍ മാറ്റം വരുത്താനാണ് ശ്രമിച്ചത്” ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.


മത്സരത്തില്‍ 3.3 ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് വിക്കറ്റാണ് ഭുവനേശ്വര്‍ വീഴ്ത്തിയത്. ശ്രീലങ്കയിലെ ഇന്ത്യന്‍ താരത്തിന്റെ മികച്ച രണ്ടാമത്തെ ബോളിംഗ് പ്രകടനമാണിത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം