ബിഗ് ബാഷ് ലീഗില്‍ ക്രിക്കറ്റ് ഇതുവരെ കാണാത്ത അത്യുഗ്രന്‍ കാഴ്ചയ്ക്ക് വേദിയാവുകയായിരുന്നു. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സും മെല്‍ബണ്‍ റെനെഗെഡ്സും തമ്മിലുള്ള മത്സരത്തിലാണ് സംഭവം. മെല്‍ബണിലെ വെസ്റ്റ് ഇന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോ പുറത്തായ ക്യാച്ച് കണ്ട് കമന്ററി ബോക്സില്‍ മൈക്കല്‍ സ്ലാറ്റര്‍ ഇങ്ങനെ പറഞ്ഞു. നിങ്ങളിതുവരെ ഇങ്ങനൊരു ക്യാച്ച് കണ്ടിട്ടുണ്ടാവില്ല. അക്ഷരാര്‍ത്ഥത്തില്‍ അത് ശെരി തന്നെയായിരുന്നു.
സാധാരണ ഒരു ക്യാച്ച് എന്നത് ഒരു ഫീല്‍ഡറുടെ മാത്രം പ്രയത്നമായിരിക്കും. ഇത് ഒരു ടീം വര്‍ക്കിന്റെ ഫലമായാണ് ക്യാച്ച് എടുക്കുന്നതും ബാറ്റ്സമാനെ പുറത്താക്കുന്നതും. ബ്രാവോ അടിച്ചുയര്‍ത്തിയ പന്ത് ബൗണ്ടറി ലൈനരികില്‍ നിന്ന് അതി സാഹസികമായി ബെന്‍ ലാഫ്ലിന് പിടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ബൗണ്ടറി ലൈനിലേക്ക് വീഴുന്നുവെന്ന് മനസ്സിലാക്കിയ ബെന്‍ പന്ത് വീഴുന്നതിനൊപ്പം ജയ്ക് വെതരാള്ഡിന് പന്ത് എറിഞ്ഞ് നല്‍കുകയായിരുന്നു. രണ്ട് ഫീല്‍ഡര്‍മാരുടേയും മനസാന്നിദ്ധ്യം ഒന്നുകൊണ്ടു മാത്രമാണ് ക്യാച്ച് സ്വന്തമാക്കാന്‍ കഴിഞ്ഞത്. ട്വിറ്ററില്‍ എന്തായാലും ഇരുവരുടേയും ടീം വര്‍ക്കിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
Ridiculous! 😲 #BBL07 pic.twitter.com/QY4YN6zFGg
— cricket.com.au (@cricketcomau) January 22, 2018
Awesome 👏 one of the best catches of all times
— Naveed Ansari (@Ansari_Naveed15) January 22, 2018
I never seen this type of catch.
— Devanshu Dev (@Devanshu_tweets) January 22, 2018
Read more
എന്തായാലും ഇരുവരുടേയും അദ്ധ്വാനം വെറുതെയായില്ല.കളിയില്‍ 26 റണ്‍സിനാണ് അഡ്ലെയ്ഡ് ജയിച്ചത്. 173 എന്ന റണ്‍സ് പിന്തുടര്‍ന്ന മെല്‍ബണിന്റെ പോരാട്ടം 147 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.