ബുംറ കാട്ടിയത് വലിയ മണ്ടത്തരം, തോൽവിക്ക് കാരണം അതാണ്; രൂക്ഷവിമർശനവുമായി പീറ്റേഴ്സൺ

ഏഴ് സെക്ഷനിൽ മുന്നിൽ, ജയിക്കുമെന്ന് എല്ലാവരും കരുതിയ നിമിഷം. എന്നാൽ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ടത് ഒരു സെക്ഷൻ കൊണ്ട്. ഒന്നര ദിവസം ബാക്കി നില്‍ക്കെ 378 എന്ന വിജയലക്ഷ്യം ഇന്ത്യ മുന്നോട്ട് വെച്ചതോടെ ഇംഗ്ലണ്ട് പതറുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഒന്നാം ഇന്നിങ്സിൽ സംഭവിച്ച പിഴവുകൾ രണ്ടാം ഇന്നിങ്സിൽ ടീം തിരുത്തിയപ്പോൾ ഇന്ത്യ പതറി.

ഇന്നലെ വലിയ ലീഡ് ലക്ഷ്യമാക്കി ബാറ്റ് വീശാനിറങ്ങിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ ഉത്തരവാഹിത്വം ഇല്ലാത്ത സമീപനമാണ് ഇന്ത്യക്ക് പണിയായത്. ഇഷ്ടം പോലെ സമയം ഉണ്ടായിട്ടും മോശം ഷോട്ട് സെലക്ഷൻ കാരണം താരങ്ങൾ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞു. ഇംഗ്ലണ്ടാകട്ടെ അനുകൂല സാഹചര്യങ്ങ;ൽ നന്നായി ഉപയോഗിക്കുകയും ചെയ്തു.

ഇന്ത്യയുടെ പ്രകടനവുമായി ബന്ധപ്പെട്ട അഭിപ്രായം പറയുകയാണിപ്പോൾ മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ. “നാലാം ദിനം ബുംറയുടെ പദ്ധതികള്‍ കൃത്യമായിരുന്നുവെന്ന് കരുതുന്നില്ല. എല്ലാവിധ ബഹുമാനങ്ങളോടും കൂടിയാണ് ഞാനിത് പറയുന്നത്. ഇന്ത്യയുടെ ഫീല്‍ഡ് പ്ലേയസ്‌മെന്റ് വലിയ അബദ്ധമായിരുന്നു. അവസാന സെക്ഷനില്‍ പന്തിന് തീരെ സ്വിങ് ലഭിക്കുന്നില്ലായിരുന്നു. അത് ബാറ്റ്‌സ്മാന് കാര്യങ്ങള്‍ എളുപ്പമാക്കി’ – പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിന് ജയിക്കാൻ ഒരു ദിവസം മുഴുവൻ ബാക്കി നിൽക്കെ 119 റൺസ് മാത്രം മതി. അതിനാൽ തന്നെ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ പരമ്പര സാമ്‌നയിലായാകും എന്നുറപ്പാണ്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ