ലങ്കൻ സിംഹളവീര്യത്തിന് ബിഗ് സല്യൂട്ട്, പുതിയ ജയസൂര്യയുടെ ഉദയം; നന്ദി ഓസ്ട്രേലിയ

മുത്തയ്യ മുരളീധരനും ഹരാത്തും ഒഴിച്ചിട്ട സിംഹാസനത്തിൽ കുറെ നാളുകളായി ആര് ഉണ്ടായിരുന്നില്ല. തകർച്ചയുടെ നാളുകളിൽ നിന്ന് പതുക്കെ കരകയറി വരുന്ന ലങ്കൻ ടീമിന് ആ സ്ഥാനത്തേക്ക് ഒരു രക്ഷകൻ എത്തിയിരിക്കുന്നു- പ്രഭാത് ജയസൂര്യ. സനത് ജയസൂര്യ എന്ന ബാറ്റിങ് ഇതിഹാസത്തെ മാത്രമേ ഇത്രയും നാളും ലങ്കൻ ജനത അറിഞ്ഞിരുന്നോളു. എന്നാൽ വമ്പന്മാരായ ഓസ്‌ട്രേലിയെ കീഴടക്കി രണ്ടാമത്തെ ടെസ്റ്റിൽ അവർ ഇന്നിങ്സിനും 39 റൺസിനും വിജയിക്കുമ്പോൾ അമരത്ത് പ്രഭാത് ജയസൂര്യ വഹിച്ച പങ്ക് വലുതായിരുന്നു.

ഒരുപാട് പ്രശ്നങ്ങൾക്കിടയിലായിരുന്നു ഓസ്ട്രേലിയ ശ്രീലങ്കയിലെത്തിയത്. എന്നാൽ ആ ജനതയുടെ സന്തോഷത്തോടൊപ്പം നിൽകാൻ ഓസ്ട്രേലിയ തീരുമാനിച്ചപ്പോൾ മനോഹരമായി തന്നെ ടി20 പരമ്പര അവസാനിച്ചു. ലങ്ക ടി20 പരമ്പര ജയിച്ചു. ആദ്യ ടെസ്റ്റിൽ കാര്യങ്ങൾ കൈവിട്ട പോയി, ഓസ്ട്രേലിയ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തപ്പോൾ മിന്നും ജയം തന്നെ ടീം സ്വന്തമാക്കി.

രണ്ടാം ടെസ്റ്റിലേക്ക് വരുമ്പോൾ തോൽവി എത്ര റൺസിനായിരിക്കും എന്നതായിരുന്നു എല്ലാവരും ചിന്തിച്ചു. എന്നാൽ ബാറ്റിംഗിൽ ചണ്ഡിമലും ബൗളിങ്ങിൽ ജയസൂര്യയയും അവസരത്തിനൊത്ത് ഉയർന്നു. ആദ്യ ടെസ്റ്റിൽ ലങ്കയ്ക്ക് കിട്ടിയ പണി ഓസ്‌ട്രേലിയക്ക് തിരിച്ചുകിട്ടി; നാലാം ദിവസം അവസാന സെഷനിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്നിംഗ്‌സ് തോൽവിയിലേക്ക് കൂപ്പുകുത്തി തോൽവി ഏറ്റുവാങ്ങി.

ടെസ്റ്റ് അരങ്ങേറ്റത്തിൽ 12 വിക്കറ്റും ആദ്യ ഇന്നിംഗ്‌സിൽ ആറ് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ ആറ് വിക്കറ്റും വീഴ്ത്തിയ പ്രബാത് ജയസൂര്യയാണ് പന്തിൽ തിളങ്ങിയത്. കറൻറ് പോലും ഇല്ലാതെ തകർന്ന നാട്ടിൽ ഒരുപാട് പേർക്ക് ആശ്വാസമാകും ലങ്കയുടെ വിജയം, പരമ്പര സമനിലയിൽ അവസാനിച്ചു.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു