വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിന്റെ പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. കേരളത്തിനായി ഓപ്പണര്‍മാരായ രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ് എന്നിവര്‍ സെഞ്ച്വറി നേടി. ഇരുവരുടെയും പ്രകടന കരുത്തില്‍ കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സ് എടുത്തു.
144 റണ്‍സെടുത്ത കൃഷ്ണ പ്രസാദാണ് ടീമിന്റെ ടോപ് സ്‌കോര്‍. 137 ബോളില്‍ 13 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. രോഹന്‍ കുന്നുമ്മല്‍ 95 ബോളില്‍ ഒരു സിക്‌സിന്റെയും 18 ഫോറിന്റെയും അകടമ്പടിയില്‍ 120 റണ്‍സെടുത്തു.
വിഷ്ണു വിനോട് 23 ബോളില്‍ നാല് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 43 റണ്‍സെടുത്തു. അബ്ദുള്‍ ബസിത് 18 ബോളില്‍ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 25 ബോളില്‍ 29 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണാണ് കേരള നിരയില്‍ നിരാശപ്പെടുത്തിയത്.
Innings Break!
A solid batting performance, led by openers Rohan Kunnummal (120 off 95) & Krishna Prasad (144 off 137), power Kerala to 383/4 against Maharashtra in Pre Quarter Final 2
Follow the Match ▶️ https://t.co/DvJjXIS3rw#KERvMAH | #VijayHazareTrophy | @IDFCFIRSTBank pic.twitter.com/49rsFm0URF
— BCCI Domestic (@BCCIdomestic) December 9, 2023
കേരള ടീം: കൃഷ്ണ പ്രസാദ്, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ശ്രേയാസ് ഗോപാല്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അഖിന്‍ സത്താര്‍.
Read more
മഹാരാഷ്ട്ര ടീം: ഓം ഭോസ്ലെ, കുശാല്‍ താംബെ, അന്‍കിത് ബാവ്നി, ആസിം കാസി, നിഖില്‍ നായക് (വിക്കറ്റ് കീപ്പര്‍), സിദ്ധാര്‍ഥ് മഹാത്രേ, കേദാര്‍ ജാദവ് (ക്യാപ്റ്റന്‍), പ്രദീപ് ദാദ്ധേ, സോഹന്‍ ജമാല്‍, മനോജ് ഇന്‍ഗലെ, രാമകൃഷ്ണന്‍ ഘോഷ്.