ഐപിഎൽ മെഗാ താരലേലത്തിന് മുൻപ് വമ്പൻ ട്വിസ്റ്റ്; കെ എൽ രാഹുൽ, ശ്രേയസ് അയ്യർ അങ്ങനെ ഒട്ടേറെ താരങ്ങളുടെ അവസ്ഥ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീഗ് താരലേലം നടക്കാൻ ഇനി മിനിറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. അതിനു മുൻപ് ഫ്രാഞ്ചൈസുകൾക്ക് ഇപ്പോൾ താരങ്ങളുടെ വക വമ്പൻ സർപ്രൈസാണ് ലഭിച്ചിരുക്കുന്നത്. ഇത്തവണത്തെ മെഗാ താരലേലത്തിൽ ഇന്ത്യൻ ആരാധകർ ഉറ്റു നോക്കിയ താരങ്ങളായിരുന്നു ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, റിഷബ് പന്ത് എന്നിവർ. മോശമായ ഫോമിൽ കളിക്കുന്ന താരങ്ങളായത് കൊണ്ട് അവരെ ടീമുകൾ റീറ്റെയിൻ ചെയ്തിരുന്നില്ല.

എന്നാൽ ഇപ്പോൾ മിന്നും ഫോമിലാണ് താരങ്ങൾ കളിക്കുന്നത്. ഇത്തവണത്തെ ഐപിഎലിൽ ശ്രേയസിന്റെ മികവിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പ് ജേതാക്കളായത്. എന്നാൽ റീടെൻഷനിൽ കൊൽക്കത്ത താരത്തെ നിലനിർത്തിയിരുന്നില്ല. ഇപ്പോൾ നടക്കുന്ന സയ്യീദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിൽ ​ഗോവയ്ക്കെതിരെ താരം നേടിയത് 130 റൺസാണ്. 57 പന്തിൽ 11 ഫോറുകളും 10 സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത് ഇപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ന്യുസിലാൻഡിനെതിരെ നടന്ന പരമ്പരയിൽ അദ്ദേഹത്തിന്റെ മികവ് എടുത്ത് പറയേണ്ടതാണ്. ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന താരം ടീം മാനേജ്‌മെന്റുമായുള്ള ഭിന്നതയിൽ ടീമിൽ നിന്നും പിന്മാറുകയായിരുന്നു.

മുൻ ലക്‌നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനായ കെ എൽ രാഹുൽ നാളുകൾ ഏറെയായി ഇന്ത്യൻ ടീമിലും ഐപിഎലിലും മോശമായ പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 176 പന്തിൽ 77 റൺസ് ആണ് താരം നേടിയത്. നിലവിൽ ഈ താരങ്ങളുടെ ബേസ് തുകയേക്കാൾ വമ്പൻ തുക ഇവർക്ക് കിട്ടും എന്ന് ഉറപ്പാണ്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!