IPL 2025: വമ്പൻ അപ്ഡേറ്റ്, മുംബൈയിൽ നിന്ന് സൂപ്പർ താരം പുറത്തേക്ക്; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2025 ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യൻസ് (എംഐ) രോഹിത് ശർമ്മയെ നിലനിർത്തില്ലെന്ന് ആകാശ് ചോപ്ര . മുൻ മുംബൈ നായകൻ തന്നെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്നും ഫ്രാഞ്ചൈസി അവനെ വിട്ടയച്ചേക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ (ജിടി) നിന്ന് ഹാർദിക് പാണ്ഡ്യയെ എംഐ ട്രേഡ് ചെയ്തു. അഞ്ച് തവണ ഐപിഎൽ ജേതാക്കളായ രോഹിതിന് പകരമായി അവർ അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ശേഷം മുംബൈ ആരാധകരും താരങ്ങളും മാനേജ്മെന്റിനും ഹാർദിക്കിനും എതിരായി. ടീം അവസാന സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്

തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, എംഐയ്‌ക്കൊപ്പം രോഹിതിൻ്റെ ഭാവിയെക്കുറിച്ച് ചോപ്രയോട് ചോദിച്ചു.

“അവൻ നിൽക്കുമോ പോകുമോ? അതൊരു വലിയ ചോദ്യമാണ്. വ്യക്തിപരമായി, അവൻ ടീമിൽ ഉണ്ടാകില്ല എന്ന് എനിക്ക് തോന്നുന്നു. ആരെ നിലനിർത്തിയാലും മൂന്ന് വർഷം അവൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും എന്ന ചിന്തയിൽ ആയിരിക്കും ടീമുകൾ. എം എസ് ധോണിക്ക് മാത്രമാണ് പ്രിവിലേജ് ഉള്ളത്. എംഎസ് ധോണിയുടെയും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെയും കഥ വളരെ വ്യത്യസ്തമാണ്, പക്ഷേ എംഐ രോഹിത് ശർമ്മയെ ഒഴിവാക്കും ” അദ്ദേഹം പ്രതികരിച്ചു

“എന്തും സംഭവിക്കാം, പക്ഷേ രോഹിതിനെ ഇവിടെ നിലനിർത്തുമെന്ന് ഞാൻ കരുതുന്നില്ല. രോഹിത് ടീം വിടാനുള്ള സാധ്യതകൾ കൂടുതലാണ്. ലേലത്തിന് പോയാൽ അവനായി വമ്പൻ വിളികൾ വരാം” മുൻ ഇന്ത്യൻ ഓപ്പണർ കൂട്ടിച്ചേർത്തു.

ഇതുവരെ ആരെയൊക്കെ നിലനിർത്തണം ആരെയൊക്കെ ഒഴിവാക്കണം എന്ന കാര്യത്തിൽ മുംബൈ തീരുമാനം എടുത്തിട്ടില്ല.