ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിക്സ്, പോയത് 900 കിലോമീറ്റർ!

മൈക്ക് പ്രോക്ടർ, എഡ്ഡി ബാർലോ, ക്ലൈവ് റൈസ്, ലാൻസ് ക്ലൂസനർ, ജാക്വസ് കാലിസ് തുടങ്ങിയ മികച്ച ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ജിമ്മി സിൻക്ലെയർ എന്ന പേര് ടോപ് ആയി നിൽക്കുകയാണ്. എന്നാൽ ക്രിക്കറ്റ് വിസ്മൃതിയിൽ പണ്ടേ അപ്രത്യക്ഷമായ പോരും അദ്ദേഹത്തിന്റേത് തന്നെയാണ്. 19-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, സിൻക്ലെയർ കളിയിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു.

121 വർഷം മുമ്പ്, 1899 ഏപ്രിൽ 1-ന് കേപ്ടൗണിലെ ന്യൂലാൻഡ്‌സിൽ ആരംഭിച്ച ടെസ്റ്റിൽ, ഒരേ മത്സരത്തിൽ ഒരു ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന ആദ്യ താരമായി സിൻക്ലെയർ മാറി.

ഐതിഹ്യമനുസരിച്ച്, ഈ മിടുക്കനായ ഓൾറൗണ്ടർ നേടിയ ഒരു സിക്സ് ആണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിക്സ് ആയി നിലനില്കുനത്. ഓൾഡ് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ നടന്ന ഒരു മത്സരത്തിൽ താരമടിച്ച ഒരു കൂറ്റൻ സിക്സ് അടുത്തുള്ള ട്രെയിൻ ട്രാക്കിലേക്ക് കയറി കൽക്കരി ട്രക്കിൽ ആണ് ചെന്നുപതിച്ചത്. ആ ബോളുമായി ട്രെയിൻ പോർട്ട് എലിസബത്തിലെക്കാൻ കുതിച്ചത്. ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ 900 കിലോ മീറ്റർ ദൂരമുണ്ട്

തീപിടുത്തത്തിൽ ഈ പന്ത് നശിക്കുന്നതിന് മുമ്പുവരെ ഇത് പ്രത്യേകമായി ഒരു മ്യൂസിയത്തിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ തൻ്റെ രാജ്യം രജിസ്റ്റർ ചെയ്ത ആദ്യത്തെ സെഞ്ച്വറി നേടിയ താരവും ജിമ്മി ആണ് നേടിയത് എന്നതും ഓർക്കണം.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍