എന്റെ പ്രകടനത്തിന് ഏറ്റവും വലിയ നന്ദി ഇന്ത്യക്ക്, കാരണം ഇത്; വെളിപ്പെടുത്തി സ്റ്റോയ്‌നിസ്

ഒരു നല്ല ബാറ്റ്സ്മാൻ എന്ന നിലയിലെ വികാസത്തിന് തന്നെ സഹായിച്ചത് ഐപിഎല്‍ ആണെന്ന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ സ്റ്റോയ്‌നിസ്. ശ്രീലങ്കയ്‌ക്കെതിരെ 18 പന്തില്‍ നിന്ന് 58 റണ്‍സ് എടുത്ത് ടീമിനെ നേടാൻ സഹായിച്ച താരമാണ് ഐ,പി,എലിനെ പുകഴ്ത്തി രംഗത്ത് എത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ ആഗ്രഹിക്കാത്ത താരങ്ങൾ ആരും തന്നെ ഇല്ല. നിലവിൽ ലക്നൗ ടീമിന്റെ ഭാഗമായ താരം മുൻകാലങ്ങളിൽ തനിക്ക് കിട്ടിയ പരിചയസമ്ബത്ത് ഇരു ബാറ്റർ എന്ന നിലയിലുള്ള തന്റെ വളർച്ചക്ക് സഹായിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞു. . അതിലൂടെ സ്പിന്നിന് എതിരെ എങ്ങനെ കളിക്കാം എന്നതില്‍ സാങ്കേതികത്വത്തിലും മാനസികാവസ്ഥയിലും മാറ്റം കൊണ്ടുവരാനായി.

സ്പിന്നറുമാർക്ക് എതിരെയാണ് താരം കഴിഞ്ഞ ദിവസം ആഞ്ഞടിച്ചതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. മനോഹാരമായ രീതിയിലാണ് ഇന്നിംഗ്‌സിനെ താരം ഫ്രെയിം ചെയ്തത്. ഏറ്റവും വേഗതയില്‍ ട്വന്റി20യില്‍ അര്‍ധ ശതകത്തിലേക്ക് എത്തിയ ഓസീസ് താരം എന്ന നേട്ടമാണ് സ്‌റ്റോയ്‌നിസ് സ്വന്തമാക്കിയത് ഈ മത്സരത്തിൽ തന്നെയാണ്.

ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ട് തോറ്റത് ഓസ്‌ട്രേലിയക്ക് ഗുണം ആയിട്ടുണ്ട് ഏന്തയാല്. ഇംഗ്ലണ്ട് ഓസ്ട്രേലിയ മത്സരത്തിലെ വിജയികൾ ആയിരിക്കും കിവീസ് കഴിഞ്ഞാൽ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് കടക്കുക.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്