ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം. സംസ്ഥാന കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ബിനീഷ് പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ മത്സരിച്ചെങ്കിലും വിജയം ബിനീഷ് പക്ഷത്തിനൊപ്പം നിന്നു.
ബിനീഷിന്റെ പാനലില്‍ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദ്, സെക്രട്ടറി വിപി അനസ്, ഖജാന്‍ജി കെ നവാസ് എന്നിവര്‍ക്ക് യഥാക്രം 35,33,34 വോട്ടുകള്‍ ലഭിച്ചു. സംസ്ഥാന കൗണ്‍സിലിലേക്ക് നിലവിലുള്ള അംഗങ്ങളായ ബിനീഷ് കോടിയേരിയും കൃഷ്ണരാജും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് 38,32 വോട്ടുകള്‍ നേടിയാണ്. 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.
അടുത്ത മാസാവസാനം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് തിരുവനന്തപുരം ആതിഥേയത്വം വഹിക്കാനൊരുങ്ങവെയാണ് ബിനീഷ് കോടിയേരി ഇപ്പോൾ വീണ്ടും കെ സി യിലേക്ക് എത്തുന്നത്.