കൊല്‍ക്കത്ത ടീമില്‍ ബി.ജെ.പി നേതാവ് സന്ദീപ് വാരിയര്‍!

ഐ.പി.എല്ലിന്‍റെ 13ാം പതിപ്പിന് തയാറെടുക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ ബിജെപി നേതാവ് സന്ദീപ് വാരിയര്‍. ഗൂഗിളിന് വന്‍ അമളിയാണ് സന്ദീപ് വാരിയറെ ടീമിലെത്തിച്ചത്. ഗൂഗിളില്‍ kkr squad 2020 എന്ന് തിരഞ്ഞാല്‍ ബോളര്‍മാരുടെ നിരയില്‍ ബിജെപി വക്താവ് കൂടിയായ സന്ദീപ് വാരിയരുടെ ചിത്രമാണ് വന്നിരുന്നത്. അമളി മനസിലാക്കിയതിനാലാവണം ഗൂഗിള്‍ ചിത്രമിപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്.

സ്‌ക്രീന്‍ഷോട്ട് സഹിതം ട്രോള്‍ ഗ്രൂപ്പുകളില്‍ സംഭവം വ്യാപകമായി പ്രചരിക്കുന്നുണ്ട്. #selftroll എന്ന ഹാഷ്ടാഗോടെ സന്ദീപ് വാരിയര്‍ തന്നെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍, ശിവം മാവി, പ്രദീഷ് കൃഷ്ണ, ഒയിന്‍ മോര്‍ഗന്‍, എന്നീ താരങ്ങള്‍ക്ക് ശേഷമാണ് മലയാളി താരം സന്ദീപ് വാരിയരുടെ സ്ഥാനത്ത് ആളുമാറി ബിജെപി നേതാവ് ഇടംപിടിച്ചത്.

https://www.facebook.com/Sandeepvarierbjp/posts/4279153695459697

കോവിഡിനെ തുടര്‍ന്ന് യു.എ.ഇയില്‍ വെച്ചാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്. എല്ലാ ടീമുകളും ഇതിനോടകം യു.എ.യിലെത്തിയിട്ടുണ്ട്. കളിക്കാര്‍ നിലവില്‍ ഹോട്ടലില്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയുകയാണ്.

KKR auction strategy for IPL 2020 - Cricket News

സെപ്റ്റംബര്‍ 19നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍.

Latest Stories

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത

എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇമാനെ ഖെലിഫ് മെഡിക്കൽ റിപ്പോർട്ടിൽ പുരുഷൻ

"ഞാനും കൂടെയാണ് കാരണം എറിക്ക് പുറത്തായതിന്, അദ്ദേഹം എന്നോട് ക്ഷമിക്കണം: ബ്രൂണോ ഫെർണാണ്ടസ്

നേതാക്കളുടെ തമ്മില്‍ തല്ലില്‍ പൊറുതിമുട്ടി; പാലക്കാട് ഇനി കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കും; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആര്‍എസ്എസ്

ഹിന്ദി-ഹിന്ദു-ഹിന്ദുത്വ എന്ന ലക്ഷ്യത്തിനായി ചരിത്രത്തെ വക്രീകരിക്കുന്നു; റൊമില ഥാപ്പര്‍ സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ എക്കാലവും വിമര്‍ശിച്ച വ്യക്തിയെന്ന് മുഖ്യമന്ത്രി

"ക്യാഷ് അല്ല പ്രധാനം, പ്രകടനമാണ് ഞാൻ നോക്കുന്നത്, മോശമായ താരം ആരാണേലും ഞാൻ പുറത്തിരുത്തും": ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ