IPL 2025-ൽ എൽഎസ്ജിയോട് പരാജയപെട്ടതിന് പിന്നാലെ രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം. അവസാന ഓവറിൽ ആറ് വിക്കറ്റുകൾ ശേഷിക്കെ ഒമ്പത് റൺസ് നേടാൻ ടീം എങ്ങനെ പരാജയപ്പെട്ടു എന്ന് ചോദ്യം ചെയ്ത രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ (RCA) അഡ്‌ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനി ടീമിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചു.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ഹോം ഗ്രൗണ്ടിൽ കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ തോറ്റ രീതിയിൽ എനിക്ക് സംശയം ഉണ്ട്. അത്രയും കുറച്ച് റൺസും ഒരുപാട് വിക്കറ്റുകളും ബാക്കി നിൽക്കെയാണ് രാജസ്ഥാൻ തോറ്റത്. അതിൽ ഒത്തുകളി നടന്നിട്ടുണ്ട്. പണ്ടും ഒത്തുകളിയുടെ ഭാഗമായ ടീമാണ് രാജസ്ഥാൻ എന്ന് ശ്രദ്ധിക്കണം.”
” രാജസ്ഥാന്റെ ചില മത്സരഫലങ്ങൾ കാണുമ്പോൾ സംശയം തോന്നും. അതിനാൽ അതിൽ കൃത്യമായ അന്വേഷണം വരണം. ഏജൻസികൾ അത് അന്വേഷിക്കണം എന്ന് ഞാൻ ആവശ്യപെടുന്നു.” ജയ്ദീപ് പറഞ്ഞു.
എന്തായാലും ഡൽഹിക്ക് എതിരായ മത്സരത്തിലും ജയം ഉറപ്പിച്ച അവസരത്തിൽ നിന്നായിരുന്നു ടീം തോൽവി ഏറ്റുവാങ്ങിയത്. ചുരുക്കി പറഞ്ഞാൽ ആർക്ക് വേണമെങ്കിലും ഒത്തുകളി സംശയം തോന്നാം എന്ന രീതിയിലാണ് കാര്യങ്ങൾ.