ഇനി എന്നെ കുറ്റം പറയേണ്ട, ഞാനായിട്ട് ഒഴിവായേക്കാം; അവസാന മത്സരത്തിന് മുമ്പ് അതിനിർണായക തീരുമാനം എടുത്ത കെഎൽ രാഹുൽ; ടീം വിടുന്ന കാര്യം ഇങ്ങനെ

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ക്യാപ്റ്റൻ കെ എൽ രാഹുൽ ഐപിഎൽ 2024 ലെ ടീമിൻ്റെ സമീപകാല പരാജയങ്ങളെ തുടർന്ന് തൻ്റെ നേതൃസ്ഥാനത്ത് നിന്ന് ഒഴിയാൻ ആലോചിക്കുന്നു എന്ന് റിപ്പോർട്ടുകൾ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തകർപ്പൻ തോൽവി ഉൾപ്പെടെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം, ക്യാപ്റ്റനെന്ന നിലയിൽ രാഹുലിൻ്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങൾ വ്യാപകമാണ്.

എസ്ആർഎച്ചിനെതിരായ തോൽവിയിൽ രാഹുൽ വലിയ രീതിയിൽ ഉള്ള വിമർശനമാണ് കേൾകുന്നത്. എതിരാളികൾ ആകട്ടെ ടീമിനെ കളിയുടെ എല്ലാ മേഖലയിലും തകർത്തെറിയുകയും ചെയ്തു. ടീമിൻ്റെ മോശം പ്രകടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബാക്കിയുള്ള രണ്ട് ലീഗ് മത്സരങ്ങളിൽ രാഹുൽ ക്യാപ്റ്റന് സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്തരമൊരു തീരുമാനത്തെ മാനേജ്‌മെൻ്റ് പിന്തുണച്ചതോടെ വരും മത്സരങ്ങളിൽ രാഹുൽ തൻ്റെ ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ 2025 പതിപ്പിനായുള്ള മെഗാ ലേലത്തിന് മുമ്പ് രാഹുലിനെ നിലനിർത്തുന്നത് സംബന്ധിച്ച് വർദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തിനിടയിലാണ് ഈ നീക്കം.

“ഡിസിക്കെതിരായ അടുത്ത മത്സരത്തിന് അഞ്ച് ദിവസത്തെ ഇടവേളയുണ്ട്. നിലവിൽ, ഒരു തീരുമാനവും എടുത്തിട്ടില്ല, എന്നാൽ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ രാഹുൽ തൻ്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പദ്ധതിയിട്ടാൽ മാനേജ്‌മെൻ്റ് പ്രശ്‌നമുണ്ടാക്കില്ല,” ഹിന്ദുസ്ഥാൻ ടൈംസ് ഉദ്ധരിച്ച് വൃത്തങ്ങൾ പറഞ്ഞു.

ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ കെഎൽ രാഹുലിനെ മത്സരശേഷം പരസ്യമായി ശകാരിച്ച ടീമുടമ സഞ്ജീവ് ഗോയെങ്കയ്ക്കു രൂക്ഷവിമർശനം കിട്ടിയിരുന്നു. സൺറൈസേഴ്‌സിനെതിരെ എൽഎസ്ജി പത്തു വിക്കറ്റിന്റെ കനത്ത പരാജയമേറ്റു വാങ്ങിയതിനു പിന്നാലെയായിരുന്നു ഗ്രൗണ്ടിൽ രാഹുലിനു പരസ്യ ശകാരം നേരിട്ടത്. ക്യാമറക്കണ്ണുകൾ ഇതി വെടിപ്പിട് ഒപ്പിയെടുക്കുകയും ചെയ്തു. ഗോയെങ്കയുടെ നടപടി ശരിയായില്ലെന്നു മുൻ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഗ്രെയിം സ്മിത്തും മൈക്ക് ഹെസ്സനും പറഞ്ഞു.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ