ഇത്തവണ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഏറ്റവും മോശമായ ടീം സിലക്ഷൻ നടത്തിയത് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ആണെന്ന് ആരാധകരുടെ വിലയിരുത്തൽ. പേസ് ബോളിങ്ങിൽ ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ മാത്രമായിരുന്നു ടീമിന്റെ മികച്ച ചോയ്സ്. എന്നാൽ ബാക്കിയുള്ള താരങ്ങളെ വിളിച്ചെടുക്കുന്നതിൽ ടീം മാനേജ്മെന്റ് പരാജയപെട്ടു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ സീസണിൽ പോയിന്റ് ടേബിളിന്റെ ഒന്നാം സ്ഥാനത്ത് നിന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ ചില മത്സരങ്ങൾ തോറ്റപ്പോൾ നായകനായ സഞ്ജു സാംസണിന് നേരെ വിമർശനങ്ങൾ ശക്തമായിരുന്നു. പക്ഷെ വിജയിച്ചപ്പോൾ ക്രെഡിറ്റ് കൊടുത്തത് പരിശീലകനും. ഇത്തവണ ടീം മോശമായത് കൊണ്ട് പഴി കേൾക്കേണ്ടി വരുന്നത് സഞ്ജുവിന് തന്നെയാണെന്ന് തീർച്ച.
കഴിഞ്ഞ സീസണിൽ വിട്ട് കൊടുത്ത പല താരങ്ങളുടെയും പകരക്കാരെ കണ്ടെത്താൻ ടീമിന് സാധിച്ചിട്ടില്ല. അത് കൊണ്ട് ഇത്തവണ പ്ലെ ഓഫിലേക്ക് ടീം കേറില്ല എന്നത് ഉറപ്പാണ്.
രാജസ്ഥാൻ റോയൽസ് ഫുൾ സ്ക്വാഡ്:
Read more
യശസ്വി ജയ്സ്വാള്‍(18 കോടി), സഞ്ജു സാംസണ്(18 കോടി), ധ്രുവ് ജൂറല്‍(14 കോടി), റിയാന്‍ പരാഗ്(14 കോടി), ജോഫ്ര ആര്‍ച്ചര്‍(12.50 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍(11 കോടി), തുഷാര്‍ ദേശ്പാണ്ഡെ(6.50 കോടി), വാനിന്ദു ഹസരംഗ(5.25 കോടി), മഹേഷ് തീക്ഷണ(4.40 കോടി), നിതീഷ് റാണ(4.20 കോടി), സന്ദീപ് ശര്‍മ്മ(4.00 കോടി), ഫസല്‍ഹഖ് ഫാറൂഖി(2.00 കോടി), ആകാശ് മധ്വാള്(1.20 കോടി), വൈഭവ് സൂര്യവംശി(1.10 കോടി), ശുഭം ദുബെ(80 ലക്ഷം), യുധ്വീര് സിംഗ്(35 ലക്ഷം), കുമാര്‍ കാര്‍ത്തികേയ(30 ലക്ഷം), ക്വേന മഫക(1.50 കോടി), അശോക് ശര്‍മ(30 ലക്ഷം).