Connect with us

CRICKET

ഭാഗ്യതാരം തിരിച്ചെത്തുന്നു, ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം

, 3:06 pm

ഐഎസ്എല്ലില്‍ ആദ്യ നാലിലെത്താന്‍ പൊരുതുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ തേടി ഒരു സന്തോഷ വാര്‍ത്ത. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഭാഗ്യ താരം എന്ന വിശേഷണത്തിന് ഉടമയായ ദീപേന്ദ്ര നേഗി ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് തിരിച്ചെത്തുന്നു.

നേഗി തന്നെ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ താരം തന്നെ തന്റെ പരിക്ക് ഗുരുതരമല്ലെന്ന് വെളിപ്പെടുത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് അടുത്തിടെയാണ് നേഗിയെ ടീമിലെത്തിച്ചത്. ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ജയത്തില്‍ നിര്‍ണായക താരമായതും നേഗിയായിരുന്നു.

അതുവരെ ടീമില്‍ അവസരം കിട്ടാതിരുന്ന നേഗി ഡല്‍ഹിയ്ക്കെതിരെ ഇറങ്ങി ഒരു ഗോളടിക്കുകയും വിജയ ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതോടെ ആരാധകരുടെ പ്രിയതാരമായി നേഗി മാറി. ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യതാരമെന്നാണ് നേഗിയെ പിന്നീട് ആരാധകര്‍ വാഴ്ത്തിയത്.

ഇതിന് പിന്നാലെയാണ് പുണെ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തില്‍ താരത്തിന് പരിക്കേറ്റതും പിന്നീട് കളിക്കാതിരുന്നതും. നേഗി പുറത്ത് വിട്ട ചിത്രം താരം ഇനിയൊരിക്കലും ടൂര്‍ണ്ണമെന്റില്‍ കളിക്കില്ലേ എന്ന ആശങ്ക ഉളവാക്കുന്നതായിരുന്നു. ഇതിനാണ് ഇപ്പോള്‍ നേഗി തന്നെ ഉത്തരം നല്‍കിയിരിക്കുന്നത്.

17ാം തീയ്യതി നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ബ്ലാസ്റ്റേഴ്സിന് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കണം

Don’t Miss

CRICKET3 mins ago

ഡിവില്ലിയേഴ്‌സിന് ഹൃദയപൂര്‍വം മാസ്റ്റര്‍ ബ്ലാസ്റ്റര്‍; എബിഡിയ്ക്ക് സച്ചിന്റെ ഹൃദയസ്പര്‍ശിയായ സന്ദേശം

114 ടെസ്റ്റ് മത്സരങ്ങള്‍ 228 ഏകദിനങ്ങള്‍, 78 ട്വന്റി20 മത്സരങ്ങള്‍. എബി ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കന്‍ താരം തന്റെ രാജ്യത്തിന് വേണ്ടി പാഡണിഞ്ഞ മത്സരങ്ങളുടെ എണ്ണമാണിത്. 14...

KERALA21 mins ago

വിഷു ബംബര്‍ ഒന്നാം സമ്മാനം പാലക്കാട്; നാലുകോടിയുടെ ഭാഗ്യാവാന്‍ ‘എച്ച്.ബി 378578’ നമ്പര്‍ ലോട്ടറി എടുത്തയാള്‍

സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം ലഭിച്ചത് എച്ച്.ബി 378578 എന്ന നമ്പറിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നാല്...

FOOTBALL35 mins ago

നെയ്മര്‍ മാഡ്രിഡിലേക്കോ? റൊണാള്‍ഡോയുടെ മറുപടി പൊട്ടിച്ചിരി

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായിട്ടും ഒരു കാര്യത്തിന് ഇപ്പോഴും കുറവില്ല. നെയ്മറിന്റെ റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍. ഈ സീസണ്‍ പകുതി മുതല്‍...

FILM NEWS46 mins ago

ലോക സിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണ് ഈ ചിത്രം ; പേരന്‍പിനെക്കുറിച്ച് അഞ്ജലി

തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള സിനിമാപ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ പേരന്‍പ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ...

KERALA51 mins ago

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയും; നികുതി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി ഐസക്; ‘ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല’

ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനം നികുതി ഉപേക്ഷിക്കുന്നത് ചെങ്ങന്നൂര്‍...

KERALA57 mins ago

കര്‍ണാടകയില്‍ സോണിയയ്ക്കും രാഹുലിനുമൊപ്പം പിണറായി; വേദി പങ്കിടല്‍ സന്തോഷം നല്‍കുന്നുവെന്ന് എകെ ആന്റണി

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയ്ക്കും രാഹുലിനും ഒപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടതില്‍ സന്തോഷമുണ്ടെന്ന് എകെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസുമായി അയലത്ത് നില്‍ക്കാന്‍ കഴിയില്ലെന്ന്...

CRICKET1 hour ago

ഇപ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകനും ഒരു പ്രാര്‍ത്ഥനയെ ഉണ്ടാകു, കേട്ട വാര്‍ത്ത സത്യമാവല്ലേയെന്ന്; എബിഡിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ട്രോള്‍ ലോകം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. അന്താരാഷ്ട്ര വേദിയില്‍ കളിമതിയാക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് പറഞ്ഞാണ്...

CRICKET1 hour ago

ഐപിഎല്‍ കലാശപ്പോരില്‍ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍

കുട്ടിക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ആവേശത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആര് നേരിടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം...

CRICKET1 hour ago

ലോക പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയെ വെട്ടി വിരാട്

ലോകത്തിലെ നൂറ് പ്രശസ്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ താരങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്...

FILM DEBATE1 hour ago

വേദന വകവെയ്ക്കാതെ നിറഞ്ഞാടിയ ദുല്‍ഖറിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റ്യൂമറിന്റെ കുറിപ്പ് വൈറലാകുന്നു

അമ്മ മഴവില്‍ ഷോയ്ക്കിടെ ദുല്‍ഖറിന് പരിക്കേറ്റത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. പക്ഷേ താരം വേദനകളെല്ലാം മറന്ന് ഡാന്‍സ് ചെയ്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റിയൂമറായ...