ബോർഡർ ഗവാസ്‌ക്കർ തുടങ്ങി ഒപ്പം ചതിയും വഞ്ചനയും, രാഹുലിന്റെ പുറത്താക്കലിന് പിന്നാലെ വിവാദം, ഏറ്റെടുത്ത് ക്രിക്കറ്റ് വിദഗ്ധർ

ബോർഡർ ഗവാസ്‌ക്കർ ട്രോഫി തുടങ്ങി, ആ ഒപ്പം വിവാദങ്ങളും. പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ഓസ്‌ട്രേലിയൻ പേസ് അറ്റാക്കിന് മുന്നിൽ പിടിച്ചുനിൽക്കാൻ പോലും പറ്റാതെ ഇന്ത്യൻ ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറിയപ്പോൾ അതിൽ കെഎൽ രാഹുലിന്റെ വിക്കറ്റ് പുതിയ വിവാദത്തിലേക്ക് നയിച്ചിരിക്കുകയാണ്.

തുടക്കത്തിലെ തകർച്ചക്ക് ശേഷം രാഹുൽ ആയിരുന്നു ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്. അതിനിടയിൽ പന്തുമായി മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടാകാനുള്ള ശ്രമത്തിനിടയിൽ ആയിരുന്നു രാഹുലിന്റെ വിക്കറ്റ് വീണത്. രാഹുലിന്റെ ഒരു ക്യാച്ച് അലക്സ് ക്യാരി കൈപിടിയിലൊതുക്കുന്നു. അപ്പീലിനൊടുവിൽ ഓൺ ഫീൽഡ് തീരുമാനം നോട്ട് ഔട്ട് എന്ന് ആയിരുന്നു. ഓസ്ട്രേലിയ അപ്പോൾ തന്നെ റിവ്യൂ എടുക്കുന്നു.

ബോൾ പാസ് ചെയ്യുന്ന സമയത്ത് സ്പൈക്ക് കാണിക്കുന്നു. തീരുമാനം ഓസ്‌ട്രേലിയക്ക് അനുകൂലമായി വിധിക്കുകയും ചെയ്യുന്നു. എന്നാൽ ബോൾ പാഡിലാണ് ഇടിച്ചതെന്നും അതാണ് സ്പൈക്കിൽ കാണിച്ചതെന്നും പറഞ്ഞ് രാഹുൽ തർക്കിച്ചെങ്കിലും ഉപകാരം ഒന്നും ഉണ്ടായില്ല. 26 റൺ എടുത്ത് മനോഹരമായി കളിക്കുക ആയിരുന രാഹുലിന്റെ വിക്കറ്റ് വീണത് ഇന്ത്യക്ക് തിരിച്ചടിയായി. ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റർമാർ ഒരു സൈഡ് മാത്രമാണ് നോക്കിയതെന്നും കൂടുതൽ ആംഗിളുകൾ നോക്കിയാൽ പാടിലാണ് ആദ്യം ഇടിച്ചതെന്ന് കാണാമായിരുന്നു എന്നും വിദഗ്ധർ അടക്കമുള്ളവർ പറയുന്നു.

ചില അഭിപ്രായങ്ങൾ ഇങ്ങനെ:

“മൂന്നാം അമ്പയർ വ്യത്യസ്ത കോണുകളിൽ നിന്ന് കാര്യങ്ങൾ നോക്കാത്തത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് വിവാദം സൃഷ്ടിക്കും. പന്ത് ബാറ്റിൻ്റെ അരികിലൂടെ പോയെങ്കിലും വില്ലോ പാഡിൽ തട്ടിയിരുന്നു. ഇത് മൂന്നാം അമ്പയർ പരിഗണിക്കേണ്ടതായിരുന്നു, പക്ഷേ അദ്ദേഹം അത് അവഗണിച്ചു,” ദീപ് ദാസ് ഗുപ്ത പറഞ്ഞു.

മഞ്ജരേക്കർ ഇങ്ങനെ പറഞ്ഞു “പ്രാദേശിക ബ്രോഡ്കാസ്റ്ററിനുമേൽ ഞങ്ങൾക്ക് നിയന്ത്രണമില്ല. അവർ അമ്പയർക്ക് വേണ്ടത്ര ആംഗിളുകൾ നൽകിയില്ല. ഇന്ത്യയിൽ, ഞങ്ങൾ അമ്പയർക്ക് നാലോ അഞ്ചോ ആംഗിളുകൾ നൽകുന്നു. കെ എൽ രാഹുലിൻ്റെ പുറത്താക്കലിൽ നൽകിയ ആംഗിളുകൾ മോശമായിരുന്നു. സംശയത്തിൻ്റെ ആനുകൂല്യം ബാറ്ററിന് ലഭിക്കേണ്ടതായിരുന്നു, ”മഞ്ജരേക്കർ പറഞ്ഞു.

അക്രം ഇങ്ങനെ പറഞ്ഞു “ഇത് ചർച്ചാവിഷയമായ തീരുമാനമാണ്, തീരുമാനം നൽകുന്നതിന് മുമ്പ് അമ്പയർ സമയം എടുക്കേണ്ടതായിരുന്നു,” അദ്ദേഹം പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ