ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി: 'രണ്ടാം ടെസ്റ്റില്‍ അവനെ കളിപ്പിക്കരുത്'; ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ട് മിച്ചല്‍ ജോണ്‍സണ്‍

ഡിസംബര്‍ 6 മുതല്‍ അഡ്ലെയ്ഡില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍നിന്ന് മാര്‍നസ് ലബുഷെയ്‌നെ ഒഴിവാക്കണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ട് മിച്ചല്‍ ജോണ്‍സണ്‍. പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ഓപ്പണറില്‍ വലംകൈയ്യന്‍ ബാറ്റര്‍ 2 ഉം 3 ഉം സ്‌കോര്‍ ചെയ്തു പരാജയമായിരുന്നു. മത്സരത്തില്‍ 295 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

മാര്‍നസ് ലാബുഷെയ്ന്‍ വളരെക്കാലമായി ബാറ്റിന്റെ കാര്യത്തില്‍ മോശമാണ്. അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തെ മാറ്റണം. ഇത് പെര്‍ത്തിലെ തോല്‍വിക്ക് ആരെങ്കിലും വില കൊടുക്കാന്‍ വേണ്ടിയല്ല. രാജ്യത്തിന് വേണ്ടി കളിക്കുന്നതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്ന് അവനെ അകറ്റി നിര്‍ത്താന്‍ അവനെ ഷെഫീല്‍ഡ് ഷീല്‍ഡും ക്ലബ് ക്രിക്കറ്റും കളിക്കാന്‍ അനുവദിക്കുക. ജസ്പ്രീത് ബുംറയ്ക്കും മറ്റ് ബൗളര്‍മാര്‍ക്കും എതിരെ അതിജീവിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിക്കും- മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.

2024-ല്‍ എട്ട് ഒറ്റ അക്ക സ്‌കോറുകളാണ് താരം നേടിയത്. ഈ വര്‍ഷം മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ ആറ് ടെസ്റ്റുകളില്‍ നിന്ന് 24.50 ശരാശരിയില്‍ 245 റണ്‍സാണ് താരം നേടിയത്. ഇന്ത്യയ്ക്കെതിരെ 11 ടെസ്റ്റുകളില്‍നിന്ന് 780 റണ്‍സാണ് ലബുഷെയ്ന്‍ നേടിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ചുറികളും ഇതിലുള്‍പ്പെടും.

ഇതിഹാസ സ്പീഡ്സ്റ്റര്‍ സ്റ്റീവ് സ്മിത്തിന്റെ ഫോമിനെക്കുറിച്ചും താരം ചോദ്യം ഉന്നയിച്ചു. സ്റ്റീവ് സ്മിത്തിന്റെ ഫോം വലിയ ആശങ്കയാണ്. അവന്റെ പാഡുകളില്‍ ബൗണ്ടറി ബോളുകള്‍ നഷ്ടമായി, അവന്റെ മൂര്‍ച്ച നഷ്ടപ്പെട്ടതായി തോന്നുന്നുവെന്ന് മിച്ചല്‍ ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തുടര്‍ച്ചയായി അശ്ലീല അധിക്ഷേപ പരാമര്‍ശങ്ങള്‍'; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്

'അവനൊക്കെ ഓവര്‍റേറ്റഡ് കളിക്കാരനാണെന്ന് ഞാന്‍ പണ്ടേ പറഞ്ഞതാണ്, തോല്‍വിയായിട്ടും ഇപ്പോഴും അവനെ ചുമന്നുനടക്കുകയാണ്'; തുറന്നടിച്ച് മുന്‍ സെലക്ടര്‍

ഡിസംബറിലെ 'പ്ലെയര്‍ ഓഫ് ദ മന്ത്'; നോമിനികളെ പ്രഖ്യാപിച്ച് ഐസിസി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്‌ട്രൈക്കറുമായി വേർപിരിയുന്നു

സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി നടി ചൈതന്യ; സംഭവിച്ചത് ഇതാണ്..

ആ താരം ടീമിനെ ചതിച്ചു, പാതി വഴി വരെ എത്തിച്ചിട്ട് അവസാനം അവൻ ഒളിച്ചോടി; ഗുരുതര ആരോപണവുമായി സബ കരിം

ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ കൂടുതല്‍ ജനപ്രീതി?; വൈറലായി റിക്കി പോണ്ടിംഗിന്റെ മറുപടി

പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ട്; ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്ന് കെ സുധാകരന്‍

ഡൽഹി പോളിങ്ങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, പെരുമാറ്റ ചട്ടം നിലവിൽ വന്നു